അർച്ചന, ആദേശ് | Screengrab: Mathrubhumi News & Twitter.com/otvnews
ബെംഗളൂരു: എയര്‍ഹോസ്റ്റസായ ഹിമാചല്‍ സ്വദേശിനിയുടെ മരണം കൊലപാതകമെന്ന് പോലീസ്. ആണ്‍സുഹൃത്തായ മലയാളി യുവാവ് യുവതിയെ ഫ്‌ളാറ്റില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ പ്രതിയായ കാസര്‍കോട് സ്വദേശി ആദേശിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ശനിയാഴ്ചയാണ് എയര്‍ഹോസ്റ്റസായ അര്‍ച്ചന ധിമനെ(28) കോറമംഗലയിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നാലാംനിലയിലെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍നിന്ന് വീണ് മരണം സംഭവിച്ചെന്നായിരുന്നു ആണ്‍സുഹൃത്തായ ആദേശിന്റെ മൊഴി. എന്നാല്‍ യുവതിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം പരാതി നല്‍കി. ഇതോടെയാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയത്.
മറ്റൊരു യുവതിയുമായി ആദേശിന് അടുപ്പമുണ്ടായിരുന്നതും ഇക്കാര്യത്തില്‍ അര്‍ച്ചന ആദേശിനെ ഭീഷണിപ്പെടുത്തിയതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. മറ്റൊരു യുവതിയുമായുള്ള അടുപ്പത്തെക്കുറിച്ച് മനസിലാക്കിയതോടെ ആദേശിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അര്‍ച്ചന ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് പ്രതി അര്‍ച്ചനയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ആദേശും അര്‍ച്ചനയും ഡേറ്റിങ് വെബ്‌സൈറ്റിലൂടെയാണ് പരിചയപ്പെടുന്നത്. ആദേശുമായുള്ള അടുപ്പത്തെക്കുറിച്ച് അര്‍ച്ചന വീട്ടുകാരോടും പറഞ്ഞിരുന്നു. അടുത്തിടെയാണ് ആദേശിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന വിവരം അര്‍ച്ചന അറിഞ്ഞത്. ഇതോടെ ആദേശുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതായും അര്‍ച്ചനയുടെ കുടുംബം പറഞ്ഞിരുന്നു.
എയര്‍ഹോസ്റ്റസിന്റെ മരണം കൊലപാതകമാണെന്ന് ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡി.സി.പി. സി.കെ. ബാബയും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഫ്‌ളാറ്റില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതാണോ കൊലപാതകത്തിന് ശേഷം മൃതദേഹം താഴേക്ക് എറിഞ്ഞതാണോ തുടങ്ങിയകാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Content Highlights: bengaluru air hostess archana diman death is murder police reveals
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..