കായംകുളത്ത് പിടിയിലായ മിർസൊനൗൽ
കായംകുളം: മാരക മയക്കുമരുന്നായ ഹെറോയിനുമായി ബംഗാള്‍ സ്വദേശി കായംകുളത്ത് പോലീസിന്റെ പിടിയിലായി. പശ്ചിമബംഗാളിലെ മാള്ഡജില്ലയില് ഗോവിന്ദപൂര്‍ ദ്രാഹ്മംഗരം സ്വദേശിയായ മിര്സൊനൗല് (35) നെയാണ് അറസ്റ്റു ചെയ്തത്. ഇയാളില്‍നിന്നു 2.16 ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു.
ഒ.എന്‍.കെ. ജങ്ഷനു കിഴക്ക്വശം ബംഗാള്‍ സ്വദേശികള്‍ കൂട്ടമായി താമസിക്കുന്നിടത്തു മയക്കു മരുന്നുപയോഗിക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
ഹെറോയിന്‍ ബംഗാളില്‍നിന്ന് എത്തിച്ചതാണെന്ന് കരുതുന്നു. ഇയാളുടെ മൊബൈല്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി മയക്കുമരുന്ന് ലഭിച്ചതിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് പോലീസ്. എസ്.എച്ച്.ഒ. മുഹമ്മദ്ഷാഫി, വിനോദ്, നവീന്‍കുമാര്‍, ബിനുമോന് , ബിജു, അജിത എന്നിവരുടെ നേതൃത്വത്തിലാണ് മിര്സൊനൗലിനെ പിടികൂടിയത്.
കഞ്ചാവ് കടത്ത്; ഒഡീഷ സ്വദേശി അറസ്റ്റില്‍
അങ്കമാലി: കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വില്പനയ്ക്കായി കഞ്ചാവ് കൈമാറുന്ന ഒഡീഷ സ്വദേശി അറസ്റ്റില്‍. ഒഡീഷ റായ്ക്കാട് പത്മപൂരില്‍ താമസിക്കുന്ന ഈശ്വര്‍ മാജി (19) യെയാണ് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഒഡീഷയില്‍നിന്നു പിടികൂടിയത്. രണ്ടാഴ്ച മുമ്പ് അങ്കമാലി, നോര്‍ത്ത് പറവൂര്‍ എന്നിവിടങ്ങളില്‍നിന്ന് 14 കിലോ കഞ്ചാവും ഒന്നര കിലോ ഹാഷിഷ് ഓയിലും പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റിലാകുകയും ചെയ്തു. ഇവര്‍ക്ക് ലഹരിവസ്തുക്കള്‍ വില്പന നടത്തിയത് ഈശ്വര്‍ മാജിയാണ്. കേരളത്തില്‍നിന്നുള്ള കഞ്ചാവ് കടത്ത് സംഘം വാഹനങ്ങളിലെത്തിയാണ് ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങുന്നത്.
.jpg?$p=8384990&&q=0.8)
ഈശ്വര്‍ മാജി താമസിക്കുന്നയിടം മാവോയിസ്റ്റ് ശക്തികേന്ദ്രമാണ്. കേസില്‍ മുന്‍പ് അറസ്റ്റിലായ പ്രതികളുടെ പക്കല്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലം മനസ്സിലാക്കി പ്രാദേശിക പോലീസിന്റെ സഹായത്തോടെ രാത്രിയാണ് ഇയാളെ പിടികൂടിയത്. വടക്കേക്കര സബ് ഇന്‍സ്പെക്ടര്‍ അരുണ്‍ ദേവ്, എസ്.സി.പി.ഒ. സലിന് കുമാര്‍, സി.പി.ഒ.മാരായ രാജേഷ്, പ്രസാദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
Content Highlights: bengal native arrested with heroin drugs in kayamkulam odisha native arrested ganja smuggling case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..