അർഷാദ് ആലം
കൊച്ചി: കഞ്ചാവ് മിഠായികളും നിരോധിത പുകയില ഉത്പന്നങ്ങളും വില്‍പ്പനയ്ക്കായി സൂക്ഷിച്ച പശ്ചിമ ബംഗാള്‍ സ്വദേശി അര്‍ഷാദ് ആലം (18) അറസ്റ്റില്‍.
കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണറുടെ കീഴിലുള്ള യോദ്ധാവ് സ്‌ക്വാഡും ചേരാനല്ലൂര്‍ പോലീസും ചേര്‍ന്നാണ് പിടികൂടിയത്. ചേരാനല്ലൂര്‍ ഫെറി റോഡ് ഭാഗത്തുവെച്ച് മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തുന്നതിനിടയിലാണ് പിടിയിലായത്. അര്‍ഷാദ് ആലത്തിന്റെ പക്കല്‍നിന്നും 40 കഞ്ചാവ് മിഠായികളും 40 പായ്ക്കറ്റ് ഹാന്‍സും പിടിച്ചെടുത്തു. വര്‍ണക്കടലാസില്‍ പൊതിഞ്ഞ കറുത്ത നിറത്തിലുള്ള ഇത്തരം മിഠായികള്‍ വീട്ടുകാരുടെയും മറ്റ് ബന്ധുക്കളുടെ മുന്നിലും പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും ആര്‍ക്കും സംശയം തോന്നാതെ ഉപയോഗിക്കാമെന്നുള്ളതിനാലാണ് വിദ്യാര്‍ഥികള്‍ കൂടുതലായി ഇത്തരം മിഠായികള്‍ ഉപയോഗിക്കുന്നത്.
കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ എസ്. ശശിധരനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സി. ജയകുമാറിന്റെ നേതൃത്വത്തില്‍ യോദ്ധാവ് അംഗങ്ങളും ചേരാനല്ലൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.എക്സ്. തോമസ്, ജോനാഫ് ഈപ്പന്‍, വിജയകുമാര്‍, ഹേമ ബാലശങ്കര്‍ എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Content Highlights: bengal native arrested with ganja candies and hans
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..