ലോട്ടറി വില്‍പ്പനയ്‌ക്കൊപ്പം വിദ്യാര്‍ഥികള്‍ക്ക് പുകയില ഉത്പന്നങ്ങളും; ബംഗാള്‍ സ്വദേശി പിടിയില്‍


പിടിയിലായ മീർ മുജസം അൻവർ

അരൂര്‍: സ്‌കൂള്‍ പരിസരത്തെ ഭാഗ്യക്കുറിത്തട്ടിന്റെ മറവില്‍ വിദ്യാര്‍ഥികള്‍ക്കടക്കം പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്ന ബംഗാള്‍ സ്വദേശി അരൂര്‍ പോലീസിന്റെ പിടിയില്‍.

ചന്തിരൂര്‍ ഗവ. ഹൈസ്‌കൂളിന് സമീപത്ത് ഭാഗ്യക്കുറി വില്‍പ്പന നടത്തുന്ന ബംഗാള്‍ സ്വദേശി മീര്‍ മുജസം അന്‍വര്‍ (34) ആണ് പിടിയിലായത്. ഭാഗ്യക്കുറി വില്‍പ്പനത്തട്ടിന്റെ അടിയിലും പിടിയിലായ അന്‍വര്‍ താമസിച്ചിരുന്ന വീടിന്റെ പരിസരത്തുനിന്നുമായി ഒരുലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.

സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ പോലീസ് മേധാവി നല്‍കിയ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സ്‌കൂളിന് സമീപത്തെ ഭാഗ്യക്കുറിത്തട്ടിനടിയില്‍ രഹസ്യമായി നിര്‍മിച്ച അറയിലും വീടിന് സമീപത്തുമായാണ് പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. അരൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ഹെറാള്‍ഡ് ജോര്‍ജ്, അഡീഷണല്‍ എസ്.ഐ. സെനി ഭാസ്‌കരന്‍, സി.പി.ഒ.മാരായ ധനുരാജ്, നിതിന്‍, ഗോപേഷ്, രതീഷ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Content Highlights: bengal native arrested with banned tobacco products

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented