ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു,കുറ്റമേറ്റെടുക്കാന്‍ നിര്‍ബന്ധിച്ചു, ക്രൂരമര്‍ദനം;പോലീസിനെതിരേ പരാതി


കുറ്റമേറ്റെടുക്കാന്‍ സമ്മതിച്ചപ്പോള്‍ എസ്.ഐ.യും മറ്റു രണ്ടു പോലീസുകാരും ചേര്‍ന്ന് മുകള്‍നിലയില്‍ കൊണ്ടുപോയി കഴുത്തിന് ചുറ്റിപ്പിടിച്ച് കുനിച്ചുനിര്‍ത്തി ക്രൂരമായി മര്‍ദിച്ചുവെന്നാണ് ഗിരീഷിന്റെ പരാതി.

ബത്തേരിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗിരീഷ്

സുല്‍ത്താന്‍ബത്തേരി: മോഷണക്കുറ്റമാരോപിച്ച് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. മണിച്ചിറ അമ്പലക്കുന്ന് കോളനിയിലെ ഗിരീഷ് (46) ആണ് ബത്തേരി പോലീസിന്റെ പേരില്‍ പരാതിയുമായിവന്നത്. ഇയാള്‍ ബത്തേരിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍.

സമീപവാസിയുടെ വീട്ടില്‍ കഴിഞ്ഞ ഓഗസ്റ്റ് 23-ന് നടന്ന മോഷണവുമായി ബന്ധപ്പെട്ട് നേരത്തേ ഗിരീഷിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു. എന്നാല്‍, വീണ്ടും പോലീസ് ആവശ്യപ്പെട്ടതുപ്രകാരം കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തുമണിക്ക് ബത്തേരി സ്റ്റേഷനിലെത്തിയപ്പോഴാണ് ക്രൂരമര്‍ദനമേല്‍ക്കേണ്ടിവന്നതെന്നാണ് ഗിരീഷിന്റെ പരാതി. സ്റ്റേഷനിലെത്തിയപ്പോള്‍, മോഷണം നടത്തിയത് താനാണെന്ന് സമ്മതിച്ച് ഒപ്പിടാന്‍ ആവശ്യപ്പെട്ടെന്നും ഇതിന് വിസമ്മതിച്ചപ്പോള്‍ എസ്.ഐ.യും മറ്റു രണ്ടു പോലീസുകാരും ചേര്‍ന്ന് മുകള്‍നിലയില്‍ കൊണ്ടുപോയി കഴുത്തിന് ചുറ്റിപ്പിടിച്ച് കുനിച്ചുനിര്‍ത്തി ക്രൂരമായി മര്‍ദിച്ചുവെന്നാണ് ഗിരീഷിന്റെ പരാതി.



പണം നഷ്ടമായ വീട്ടുകാരെത്തി മോഷണംനടത്തിയത് താനല്ലെന്ന പറഞ്ഞശേഷവും പോലീസ് മര്‍ദനം തുടര്‍ന്നെന്ന് ഗിരീഷ് ആരോപിച്ചു. പോലീസ് സ്റ്റേഷനില്‍നിന്ന് വിട്ടയച്ചശേഷം വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ ഛര്‍ദിക്കുകയും ശാരീരികാസ്വാസ്ഥ്യമുണ്ടാവുകയും ചെയ്തു. തുടര്‍ന്നാണ് ബത്തേരി ഗവ. താലൂക്കാശുപത്രിയില്‍ ചികിത്സതേടിയത്. ഇവിടുത്തെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. മാനസികവൈകല്യമുള്ള മകന്‍ വീട്ടില്‍ തനിച്ചായതിനാലാണ് ഡിസ്ച്ചാര്‍ജ് വാങ്ങി ബത്തേരിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടിയത്. പോലീസിന്റെ അതിക്രമത്തെ തുടര്‍ന്നുണ്ടായ പരിക്കുകള്‍മൂലം ശാരീരികമായും മാനസികമായും തകര്‍ന്നിരിക്കുന്ന അവസ്ഥയിലാണെന്നും ഗിരീഷ് പറഞ്ഞു. സത്യം പുറത്തുകൊണ്ടുവരണമെന്നും തങ്ങള്‍ക്ക് നീതിലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് സംശയത്തിലുള്ള ഗിരീഷിനെ നോട്ടീസ് നല്‍കി ചോദ്യംചെയ്യുക മാത്രമാണ് ചെയ്തതെന്നും മര്‍ദിച്ചുവെന്നുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബത്തേരി പോലീസ് പറഞ്ഞു.

Content Highlights: beaten in custody, allegation against police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented