പ്രതി ഷാജഹാൻ, മരിച്ച പ്രകാശൻ | Screengrab: Mathrubhumi News
ആലപ്പുഴ: കായംകുളത്ത് കുത്തേറ്റ് ചികിത്സയിലായിരുന്ന ബാര്‍ ജീവനക്കാരന്‍ മരിച്ചു. കരുനാഗപ്പള്ളി സ്വദേശിയും കായംകുളം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബാറിലെ സുരക്ഷാ ജീവനക്കാരനുമായ പ്രകാശന്‍(68) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് പ്രകാശന് നേരേ ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിയായ ഐക്യ ജങ്ഷന്‍ സ്വദേശി ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒരു പ്രകോപനവുമില്ലാതെയാണ് ഷാജഹാന്‍ ബാറിലെ സുരക്ഷാ ജീവനക്കാരനെ കുത്തിപരിക്കേല്‍പ്പിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
അതേസമയം, പ്രതി ഷാജഹാന്‍ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മാനസികവിഭ്രാന്തി പ്രകടിപ്പിക്കുന്നതായാണ് പോലീസ് പറയുന്നത്. മാനസികവിഭ്രാന്തി കാണിക്കുന്നതിനാല്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട പ്രകാശന്‍ വിമുക്തഭടനാണ്.
Content Highlights: bar security employee stabbed to death in kayamkulam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..