രാത്രി 11 മണിക്ക് ബാറിലെത്തി, മദ്യം നല്‍കാത്തതിന് പക; ജീവനക്കാരനെ മര്‍ദിച്ചു


അജീഷ്

ശാസ്താംകോട്ട: കടമ്പനാട്ടെ ബാര്‍ ജീവനക്കാരനെ മര്‍ദിച്ച് ക്വാര്‍ട്ടേഴ്‌സ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബാര്‍ അടച്ചശേഷം മദ്യപിക്കാനെത്തിയപ്പോള്‍ സമയം കഴിഞ്ഞതിനാല്‍ മദ്യം നല്‍കാത്തതിലുള്ള പകയാണ് അക്രമത്തിനു കാരണമായത്. കുന്നത്തൂര്‍ ഐവര്‍കാല നിലയ്ക്കല്‍ ക്ഷേത്രത്തിനുസമീപം പ്രശാന്തഭവനത്തില്‍ അജീഷാ(24)ണ് അറസ്റ്റിലായത്.

കടമ്പനാട് എസ്‌ക്വയര്‍ ബാറിലെ ജീവനക്കാരന്‍ ചാരുംമൂട് ഇടക്കുന്ന് കുഞ്ഞുകളീക്കല്‍വീട്ടില്‍ സുജിത്കൃഷ്ണ(42)യെയാണ് ക്വാര്‍ട്ടേഴ്‌സില്‍ കയറി മര്‍ദിച്ചത്. കഴിഞ്ഞ ഒന്‍പതിന് രാത്രിയിലായിരുന്നു സംഭവം.

രാത്രി പതിനൊന്നുകഴിഞ്ഞ് മദ്യപിക്കാനെത്തിയപ്പോള്‍ സമയം കഴിഞ്ഞെന്നുപറഞ്ഞ് ഗേറ്റിനു വെളിയിലാക്കി.

ഇതിലുള്ള വിരോധത്താല്‍ അജീഷും മറ്റു രണ്ടുപേരുമായി സുജിത് താമസിക്കുന്ന വേമ്പനാട്ടഴികത്ത് ജങ്ഷനിലെ ക്വാര്‍ട്ടേഴ്‌സില്‍ കയറി ജനല്‍ച്ചില്ലുകള്‍ അടിച്ചുപൊട്ടിച്ചും അസഭ്യംപറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

സുജിത്തിന്റെ സുഹൃത്ത് സജുവിന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുപൊട്ടിച്ചു. ശൗചാലയത്തിന്റെ ക്ലോസെറ്റും വാതിലും നശിപ്പിച്ചു. ഇരുവരേയും മുറിക്കുള്ളിലിട്ട് പുറത്തുനിന്ന് പൂട്ടി. ചില്ല് തെറിച്ചുവീണ് സജുവിന്റെ നെറ്റിക്ക് മുറിവുപറ്റി. സുജിത്തിന്റെ പരാതിയില്‍ ശാസ്താംകോട്ട പോലീസ് കേസെടുത്തിരുന്നു. എസ്.ഐ. എ.അനീഷ്, ഗ്രേഡ് എസ്.ഐ. ഷാജഹാന്‍, സി.പി.ഒ. രാഗേഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റു ചെയ്തത്.

Content Highlights: bar employee attacked in kollam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented