കടയില്‍ നാലായിരം പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍, വിറ്റിരുന്നത് സ്‌കൂള്‍ കുട്ടികള്‍ക്ക്; പിടിയില്‍


നൂറനാട് പോലീസ് പിടികൂടിയ നിരോധിത പുകയില ഉത്പന്നങ്ങൾ. ഇൻസെറ്റിൽ അറസ്റ്റിലായ ബാബു

ചാരുംമൂട്: സ്‌കൂള്‍ കുട്ടികള്‍ക്കു വില്‍ക്കുന്നതിനായി സൂക്ഷിച്ചിരുന്ന 4,050 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ നൂറനാട് പോലീസ് പിടികൂടി. കുടശ്ശനാട് സ്‌കൂളിനു സമീപം കച്ചവടം നടത്തിയിരുന്ന ഉളവുക്കാട് അടിയന്‍കോട്ട് വടക്കേതില്‍ ബാബു (62)വിനെ അറസ്റ്റുചെയ്തു. സ്‌കൂളിനടുത്തുള്ള ഇയാളുടെ കടയില്‍നിന്നു പുകയില ഉത്പന്നങ്ങളുടെ അമ്പതോളം പാക്കറ്റുകള്‍ കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ ഉളവുക്കാട്ടുള്ള വീട്ടില്‍നിന്നു നാലായിരത്തോളം പാക്കറ്റ് പുകയില ഉത്പന്നങ്ങളും കണ്ടെടുത്തു.

രക്ഷാകര്‍ത്താക്കളുടെയും അധ്യാപകരുടെയും പരാതികള്‍ നൂറനാട് പോലീസിനു ലഭിച്ചതിനെത്തുടര്‍ന്ന് കുറച്ചുനാളുകളായി പ്രതിയെ പോലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. സ്‌കൂള്‍ കുട്ടികള്‍ യൂണിഫോമില്‍ ഇയാളുടെ കടയില്‍ നിന്നു പുകയില ഉത്പന്നങ്ങള്‍ വാങ്ങിയിരുന്നു. പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങള്‍ക്കു വിപണിയില്‍ നാലുലക്ഷം രൂപ വിലവരും.



ഇയാള്‍ക്കെതിരേ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും പുകയില നിരോധിത നിയമപ്രകാരവും കേസെടുത്തു. ഇയാളുടെ കടയുടെ ലൈസന്‍സ് റദ്ദുചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നൂറനാട് എസ്.എച്ച്.ഒ. പി. ശ്രീജിത്ത് പറഞ്ഞു. എസ്.ഐ. നിതീഷ്, ജൂനിയര്‍ എസ്.ഐ. ദീപു പിള്ള, എ.എസ്.ഐ. പുഷ്പന്‍, സി.പി.ഒ.മാരായ ശ്രീകല, വിന്‍ജിത്ത്, കൃഷ്ണകുമാര്‍, ബിജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

സ്‌കൂളിനു സമീപം നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റയാള്‍ അറസ്റ്റില്‍

വള്ളികുന്നം: സ്‌കൂളിനു സമീപം നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയയാള്‍ അറസ്റ്റില്‍. ഇലിപ്പക്കുളം റംലാ മന്‍സിലില്‍ നൈസാം എന്നുവിളിക്കുന്ന സജീവി (45)നെയാണ് വള്ളികുന്നം പോലീസ് അറസ്റ്റു ചെയ്തത്. വില്‍പ്പനയ്ക്കായി സ്‌കൂട്ടറില്‍ പുകയില ഉത്പന്നങ്ങളുമായി വരുമ്പോള്‍ ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരന്‍ മെമ്മോറിയല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം വെച്ചാണ് ഇയാള്‍ പിടിയിലായത്.

സ്‌കൂട്ടറില്‍ ഒളിപ്പിച്ചിരുന്ന 13 പാക്കറ്റ് ഹാന്‍സും ഇയാളുടെ വീട്ടില്‍നിന്നു 300 പാക്കറ്റ് ഹാന്‍സും പരിശോധനയില്‍ പോലീസ് കണ്ടെടുത്തു. കായംകുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു. ഇയാള്‍ക്കെതിരേ ഒന്‍പതു കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു.

Content Highlights: banned tobacco products seized


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


PABLO AIMAR

1 min

മെസ്സിയുടെ ഗോള്‍, പൊട്ടിക്കരഞ്ഞ് പാബ്ലോ എയ്മര്‍ | വീഡിയോ

Nov 27, 2022

Most Commented