ചെമ്പുമുക്കിലെ വീട് വൻ പോലീസ് സന്നാഹത്തോടെ ബാങ്ക് ഉദ്യോഗസ്ഥർ ജപ്തി ചെയ്തപ്പോൾ. വീടിനു മുന്നിൽ നിന്ന് പ്രതിഷേധിക്കുന്ന വീട്ടുടമസ്ഥ
കാക്കനാട്: വീട് ജപ്തി ചെയ്യാനെത്തിയ അഡ്വക്കേറ്റ് കമ്മിഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച സംഭവത്തിലൂടെ വിവാദമായ കാക്കനാട് ചെമ്പുമുക്കിലെ വീടിന്റെ ജപ്തി നടപടികള്‍ പൂര്‍ത്തിയായി. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച നടപടികള്‍ ഉച്ചയോടെ അവസാനിച്ചു. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഉടമയുടെ മകനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
പ്രതിഷേധ സാധ്യത പരിഗണിച്ച് വന്‍ പോലീസ് സന്നാഹം എത്തിയിരുന്നു. വീട്ടുടമസ്ഥ വീട് പൂട്ടിപ്പോയതിനാല്‍ പൂട്ട് പൊളിച്ചായിരുന്നു അധികൃതര്‍ അകത്ത് പ്രവേശിച്ചത്. അതിനിടെ വീട്ടുടമസ്ഥ എത്തി പ്രതിഷേധിച്ചെങ്കിലും നടപടി പൂര്‍ത്തിയാക്കി ബോര്‍ഡും സ്ഥാപിച്ച് അധികൃതര്‍ മടങ്ങി. മാര്‍ച്ച് രണ്ടിനായിരുന്നു ജപ്തി നടപടികള്‍ക്കെത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ ആക്രമണമുണ്ടായത്. വീടിന്റെ ഹാളില്‍ വച്ച് ഇന്‍വെന്ററി തയ്യാറാക്കുന്നതിനിടെ വീട്ടുടമസ്ഥയുടെ മകനായ കെവിന് അരിവാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സംഭവത്തില്‍ അഡ്വക്കേറ്റ് കമ്മിഷന്റെ കൈക്ക് പരിക്കേറ്റു. ഇതോടെ നടപടിക്രമങ്ങള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു.
2016-ല്‍ എസ്.ബി.ഐ.യില്‍ നിന്ന് ഇവര്‍ വന്‍ തുക ലോണ്‍ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ കോടതി ഉത്തരവിനെ തുടര്‍ന്നാണ് ജപ്തി ചെയ്യാന്‍ തീരുമാനിച്ചത്. ഈടായി ആധാരം ഒപ്പിട്ട് നല്‍കിയിട്ടില്ലെന്നായിരുന്നു വീട്ടുടമസ്ഥരുടെ നിലപാട്. ബാങ്കില്‍ വ്യാജരേഖകള്‍ കാണിച്ച് മറ്റൊരാളാണ് ഇത്രയും വലിയ തുക വായ്പയെടുത്തതെന്നും ആരോപിച്ചിരുന്നു.
Content Highlights: bank recovery procedure in kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..