അനൂപ്
ചിറ്റൂര്‍: ആശുപത്രിപ്പടിയിലെ ഫെഡറല്‍ബാങ്ക് ശാഖയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ ജീവനക്കാരന് അറസ്റ്റില്‍. തൃശ്ശൂര്‍ ഒല്ലൂക്കര പണ്ടാരപറമ്പ് പറേക്കാട് വീട്ടില്‍ അനൂപിനെയാണ് (45) ചിറ്റൂര്പോലീസ് അറസ്റ്റ് ചെയ്തത്.
മേയ് ഏഴിന് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 90 ഗ്രാം സ്വര്‍ണാഭരണങ്ങളടങ്ങിയ പായ്ക്കറ്റാണ് ഇയാള്‍ കവര്‍ന്നത്. ബാങ്ക് മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചിറ്റൂര്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
ഇയാള്‍ തൃശ്ശൂര്‍ മണ്ണുത്തിയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച ചിറ്റൂര്‍ പോലീസ് മണ്ണുത്തിയിലെത്തി അനൂപിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇന്‍സ്പെക്ടര്‍ മഹേന്ദ്രസിംഹന്, എസ്.ഐ. മഹേഷ് കുമാര്‍, ഗ്രേഡ് എസ്.ഐ. പി. ജയശങ്കര്‍, എസ്.സി.പി.ഒ.മാരായ സത്യനാരായണന്, സതീഷ്, സി.പി.ഒ.മാരായ പി. സുഭാഷ്, ആര്. സജീഷ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..