വിസ കാലാവധി കഴിഞ്ഞിട്ടും കേരളത്തില്‍ താമസം, പാലക്കാട്ട് ബംഗ്ലാദേശ് യുവതി അറസ്റ്റില്‍


റുമാ ബീഗം

കൊഴിഞ്ഞാമ്പാറ(പാലക്കാട്): വിസ കാലാവധി കഴിഞ്ഞിട്ടും തിരികെപ്പോകാതെ കേരളത്തില്‍ താമസമാക്കിയ ബംഗ്ലാദേശ് യുവതി അറസ്റ്റില്‍.

ബംഗ്ലാദേശ് ഉത്തര്‍കാലിയ സ്വദേശിനി റുമാ ബീഗം (37) ആണ് അറസ്റ്റിലായത്. നാട്ടുകല്‍ പാണംപള്ളത്ത് താമസിച്ചുവരുന്നതിനിടെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റുചെയ്തത്. യുവതി എരിമയൂര്‍ സ്വദേശി സുബൈര്‍ എന്നയാള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു. ജൂണില്‍ ആലത്തൂരില്‍ മുളകുപൊടി എറിഞ്ഞ് മോഷണംനടത്താന്‍ ശ്രമച്ചതിന് സുബൈര്‍ അറസ്റ്റിലായി. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് സുബൈറിന്റെ കൂടെ താമസിച്ച യുവതിയെക്കുറിച്ച് വിവരം ലഭിക്കുന്നത്. കൊഴിഞ്ഞാമ്പാറ എസ്.ഐ. പി. സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്ത് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് പാലക്കാട് ജില്ലാജയിലിലേക്ക് മാറ്റി.

വിദേശകാര്യ മന്ത്രാലയത്തിന്റെ (ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍) കൊച്ചിയിലെ ഓഫീസിലേക്ക് വിവരം കൈമാറിയിട്ടുണ്ടെന്ന് കൊഴിഞ്ഞാമ്പാറ പോലീസ് പറഞ്ഞു.

Content Highlights: bangladesh woman arrested in palakkad

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented