ടോൾബൂത്ത് ജീവനക്കാരനെ മർദിക്കുന്നു | Photo: Screen grab/ (Twitter:Kamlesh Kumar Ojha)
ബെംഗളൂരു: ടോള്‍ പ്ലാസയില്‍ ഫാസ്ടാഗ് പേയ്‌മെന്റില്‍ താമസമുണ്ടായതിനെത്തുടര്‍ന്ന് കാര്‍ യാത്രക്കാരന്‍ ടോള്‍ ഗേറ്റ് ജീവനക്കാരനെ തല്ലിക്കൊന്നു. തിങ്കളാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം. ബിദാദിയില്‍ ബെംഗളൂരു- മൈസൂരു എക്‌സ്പ്രസ് ഹൈവേയില്‍ ശേഷാഗിരി ടോള്‍ ബൂത്തിലെ ജീവനക്കാരനായ പവന്‍ നായിക്കാണ് കൊല്ലപ്പെട്ടത്.
ഫാസ്ടാഗില്‍ ടോള്‍ പിരിക്കുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് വന്നതിനേത്തുടര്‍ന്ന് ടോള്‍ ബൂത്ത് ജീവനക്കാരനും കാര്‍ യാത്രികനും തമ്മില്‍ തര്‍ക്കമുണ്ടായി. വാക്കുതര്‍ക്കത്തിന് പിന്നാലെ കാര്‍ യാത്രികന്‍ ടോള്‍ ബൂത്തില്‍നിന്ന് മുന്നോട്ട് നീങ്ങിയെങ്കിലും അല്‍പം മാറി, പവന്‍ നായിക്കിനായി കാത്തിരുന്നു. പവന്‍ നായിക്കും സഹപ്രവര്‍ത്തകന്‍ മഞ്ജുനാഥും ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയ സമയത്ത് ഹോക്കി സ്റ്റിക്ക് അടക്കം ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു.
പവന്‍ നായിക്കിനെ വലിച്ചിഴച്ച് ക്രൂരമായി മര്‍ദിച്ചു. കൂടെയുണ്ടായിരുന്ന മഞ്ജുനാഥിന് ഗുരുതരമായി പരിക്കേറ്റു. ഇരുവരേയും മര്‍ദിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ച് കാര്‍ യാത്രികര്‍ കടന്നുകളയുകയായിരുന്നു. ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് മഞ്ജുനാഥ് മൊഴി നല്‍കിയത്.
സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
Content Highlights: bangalore mysore express highway fastag toll plaza operator beaten to death by car driver
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..