ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട ആക്രമണം: പ്രധാനപ്രതിയായ SDPI നേതാവ് അറസ്റ്റില്‍


സഫീർ

ബാലുശ്ശേരി: പാലോളിമുക്ക് ആള്‍ക്കൂട്ട ആക്രമണക്കേസിലെ പ്രധാനപ്രതി പിടിയില്‍. ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി ജിഷ്ണുരാജിനെ മര്‍ദിച്ചും വെള്ളത്തില്‍ മുക്കിയും കൊല്ലാന്‍ ശ്രമിച്ചെന്ന കേസിലാണ് എസ്.ഡി. പി.ഐ. നേതാവ് അവിടനല്ലൂര്‍ മൂടോട്ടുകണ്ടി സഫീര്‍ (31) അറസ്റ്റിലായത്. എസ്.ഡി.പി.ഐ. ജില്ലാ വൊളന്റിയര്‍ വൈസ് ചെയര്‍മാനാണ്.

കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ ആകെ 10 പ്രതികള്‍ റിമാന്‍ഡിലായി.

ജൂണ്‍ 26-ന് അര്‍ധരാത്രി 12.30-ഓടെയാണ് പ്രചാരണബോര്‍ഡ് കീറിയെന്നാരോപിച്ച് മുപ്പതോളംവരുന്ന സംഘം ജിഷ്ണുവിനെ ക്രൂരമായി മര്‍ദിക്കുകയും തോട്ടിലെ വെള്ളത്തില്‍ തലമുക്കി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തത്.

പീഡനത്തിന് നേതൃത്വം നല്‍കിയത് സഫീറാണ്. സഫീര്‍ ജിഷ്ണുവിന്റെ കഴുത്തിന് പിന്നില്‍പ്പിടിച്ച് മുഖം തോട്ടിലെ ചെളിവെള്ളത്തില്‍ മുക്കി കുറ്റം ഏറ്റുപറയിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍പ്പോയി. പാലോളിയില്‍ മറ്റൊരു യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ച കേസില്‍ നേരത്തേ സഫീര്‍ റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്.

Content Highlights: balusserry mob attack case main accused sdpi leader arrested

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented