'അവനെ ജീവനോടെ വെച്ചേക്കില്ലെന്ന് ഭീഷണി, എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ആ പാപം ഒരിക്കലും തീരില്ല'


കിരണിന്റെ ബന്ധു(ഇടത്ത്) കുളച്ചലിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തുന്ന പോലീസ് സംഘം(വലത്ത്) ഇൻസെറ്റിൽ കിരൺ.

തിരുവനന്തപുരം: ആഴിമലയില്‍നിന്ന് കാണാതായ കിരണിനെ പെണ്‍സുഹൃത്തിന്റെ ബന്ധുക്കള്‍ അപായപ്പെടുത്തിയതാണെന്ന് ആരോപണം. തമിഴ്‌നാട്ടിലെ കുളച്ചലില്‍ കടലില്‍ കണ്ടെത്തിയ മൃതദേഹം കിരണിന്റേതാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് കിരണിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയത്. ഒരാഴ്ച മുമ്പ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഭീഷണി മുഴക്കിയിരുന്നതായും കിരണിന്റെ ബന്ധു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

''കിരണിന്റെ അമ്മയെ മൃതദേഹം കിട്ടിയവിവരം ഇതുവരെ അറിയിച്ചിട്ടില്ല. കിരണിനെ കണ്ടെത്തിയെന്നും എറണാകുളത്തെ ആശുപത്രിയിലാണെന്നും പറഞ്ഞിട്ടാണ് അമ്മ അല്പം ഭക്ഷണം പോലും കഴിക്കാന്‍ കൂട്ടാക്കിയത്.

പെണ്‍കുട്ടി വിളിച്ചിട്ടാണ് കിരണ്‍ പോയതെന്നാണ് മനസിലാക്കുന്നത്. ശനിയാഴ്ച ഉച്ചവരെ അവന്റെ ഫോണ്‍ ഓണ്‍ ആയിരുന്നു. ഉച്ചയ്ക്ക് ശേഷം സ്വിച്ച് ഓഫ് ആയി. അവര്‍ എന്തോ ചെയ്തിട്ടുണ്ട്. എന്താണ് അവര്‍ ചെയ്തതെന്ന് ഞങ്ങള്‍ക്കറിയണം.

കിരണിനെ കാണാതായ ദിവസമാണ് കിരണിന്റെ അച്ഛന്‍ ഈ ബന്ധത്തെക്കുറിച്ച് ഞങ്ങളോട് പറയുന്നത്. ഒരാഴ്ച മുമ്പ് കിരണിന്റെ അച്ഛനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇനി മെസേജോ വിളിയോ വന്നാല്‍ അവനെ ജീവനോടെ വച്ചേക്കില്ല എന്നായിരുന്നു അച്ഛനോട് പറഞ്ഞത്. ഇനി ആവര്‍ത്തിക്കില്ലെന്ന് അച്ഛന്‍ അവരോട് പറഞ്ഞിരുന്നു.

Also Read

കുളച്ചലിൽ കണ്ടെത്തിയ മൃതദേഹം കിരണിന്റേതെന്ന് ...

കുളച്ചൽ തീരത്ത് യുവാവിന്റെ മൃതദേഹം; ആഴിമലയിൽനിന്ന് ...

അവര്‍ എന്തോ ചെയ്‌തെന്നാണ് ഞങ്ങളുടെ സംശയം. ഒന്നുംചെയ്തിട്ടില്ലെങ്കില്‍ അവര്‍ ഒളിവില്‍ പോകേണ്ട ആവശ്യമില്ലല്ലോ. അവര്‍ അങ്ങനെ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ആ പാപം ഒരിക്കലും തീരില്ല. അവന്‍ അത്രയ്ക്കും പാവമാണ്. അവനെ ഞങ്ങള്‍ക്കും നാട്ടുകാര്‍ക്കും അറിയാം. ശനിയാഴ്ച പെണ്‍കുട്ടി വിളിച്ചിട്ടാണ് കിരണ്‍ പോയത്. നേരത്തെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലായിരുന്നു അവന് ജോലി. തിങ്കളാഴ്ച മുതല്‍ പുതിയ ജോലിക്ക് പോകാനിരിക്കുകയായിരുന്നു'', ബന്ധു പറഞ്ഞു.

Content Highlights: azhimala kiran missing case his relatives response and murder allegations

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented