മുന്‍വൈരാഗ്യം തീര്‍ക്കാന്‍ ഓട്ടോസവാരി വിളിച്ചു, പിന്നില്‍നിന്ന് കഴുത്തില്‍ കത്തികുത്തിയിറക്കി കൊന്നു


ഷിജു,പ്രഭാകരൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ ആലിന്തറ ഉദിമൂട് ശിവാലയത്തില്‍ ഷിജുവാണ്(44) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ പ്രതിയായ കാരേറ്റ് മാമൂട് പിള്ള വീട്ടില്‍ പ്രഭാകരന്‍(72) റിമാന്‍ഡിലാണ്. മുന്‍വൈരാഗ്യത്തെത്തുടര്‍ന്നാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ആറിന് ആലിന്തറ പെട്രോള്‍ പമ്പിനു സമീപത്തായിരുന്നു സംഭവം. പ്രഭാകരന്റെ സ്വര്‍ണാഭരണങ്ങള്‍ ഷിജു വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇക്കാര്യത്തില്‍ ഇവര്‍ തമ്മില്‍ മുന്‍പും തര്‍ക്കം ഉണ്ടായിട്ടുണ്ട്.



സംഭവദിവസം ഉദിമൂടിനു സമീപം പ്രഭാകരനും മറ്റൊരാളുംകൂടി ഷിജുവിനെ സവാരിക്കായി വിളിച്ചുവരുത്തി. ഓട്ടോറിക്ഷ ഓടിക്കവേ പിന്നിലിരുന്ന പ്രഭാകരന്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഷിജുവിന്റെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്ന് വെഞ്ഞാറമൂട് പോലീസ് പറഞ്ഞു.

എന്നാല്‍, മദ്യലഹരിയിലായിരുന്ന പ്രഭാകരനും സുഹൃത്തും കാരേറ്റുള്ള വീടിനു പകരം കരിഞ്ചാത്തിയിലെ മറ്റൊരു വീട്ടിലേക്കു പോകണമെന്ന് ഷിജുവിനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഷിജുവിന്റെ ബന്ധുക്കള്‍ പറയുന്നു. അത് സമ്മതിക്കാതെ ഷിജു കാരേറ്റുള്ള വീട്ടിലേക്ക് പോകുമ്പോഴുണ്ടായ തര്‍ക്കത്തിനിടെയാണ് പ്രഭാകരന്‍ കുത്തിയതെന്ന് ഷിജുവിന്റെ ബന്ധുക്കള്‍ പറഞ്ഞു.

സംഭവത്തിനു ശേഷം അവശനായ പ്രഭാകരനെ നാട്ടുകാര്‍ തടഞ്ഞുെവച്ച് പോലീസിനു കൈമാറുകയും ഷിജുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയോടെ ഷിജു മരിച്ചു. പ്രീതിയാണ് ഭാര്യ. ശിവാനി, കാശിനാഥ് എന്നിവര്‍ മക്കളാണ്.

Content Highlights: murder, death, auto driver


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented