കഞ്ചാവ് പിടികൂടുന്നതിനിടെ പോലീസുകാരനെ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞു; ഓട്ടോഡ്രൈവര്‍ പിടിയില്‍


ഒട്ടേറെക്കേസുകളിൽ പ്രതിയാണ് പിടിയിലായ സുനീർ. മുട്ടം, തൊടുപുഴ, ഇടുക്കി സ്റ്റേഷനുകളിലായി നാല് കഞ്ചാവ് കേസുകളും കുളമാവ്, തൊടുപുഴ സ്റ്റേഷനുകളിലായി പത്ത് മോഷണക്കേസുകളുമാണ് ഇയാളുടെ പേരിൽ നിലവിലുള്ളതെന്ന് മുട്ടം പോലീസ് പറഞ്ഞു

സുനീർ

മുട്ടം: മ്രാലയിൽ മാടപ്പറമ്പിൽ റിസോർട്ടിന് സമീപം വാഹനപരിശോധനയ്ക്കിടെ കഞ്ചാവ് കണ്ടെടുക്കവെ സീനിയർ സിവിൽ പോലീസ് ഓഫീസർ എം.എസ്.ഷാജിയെ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. പെരുമ്പിള്ളിച്ചിറയിൽ കറുക ഭാഗത്ത് പുതിയ കുന്നേൽ സുനീറി(36)-നെയാണ് മുട്ടം പോലീസ് അറസ്റ്റുചെയ്തത്.

ഇയാളെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക്‌ റിമാൻഡുചെയ്തു. ഒട്ടേറെക്കേസുകളിൽ പ്രതിയാണ് പിടിയിലായ സുനീർ. മുട്ടം, തൊടുപുഴ, ഇടുക്കി സ്റ്റേഷനുകളിലായി നാല് കഞ്ചാവ് കേസുകളും കുളമാവ്, തൊടുപുഴ സ്റ്റേഷനുകളിലായി പത്ത് മോഷണക്കേസുകളുമാണ് ഇയാളുടെ പേരിൽ നിലവിലുള്ളതെന്ന് മുട്ടം പോലീസ് പറഞ്ഞു.



സംഭവത്തിന് ശേഷം ഇയാൾ ഒരു സുഹൃത്തിന്റെ സഹായത്തോടെ തമിഴ്‌നാട്ടിലേക്ക്‌ കടന്നു. ഈ സുഹൃത്തിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഹൃത്ത് പിടിയിലായതറിഞ്ഞ് സുനീർ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. തുടർന്ന് ഇയാൾ ഉടുമ്പന്നൂരിലെത്തി ഒരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. അവിടെ നിന്നാണ് മുട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

എസ്.എച്ച്.ഒ. പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ പി.കെ. ഷാജഹാൻ, വി.എ.അസീസ്, എ.എസ്.ഐ.മാരായ ഷംസ്, ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഒ.മാരായ പ്രതാപ്, പ്രദീപ്, ബിനു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഒക്ടോബർ 29-ന് നടന്ന സംഭവത്തിൽ ഓട്ടോയിലുണ്ടായിരുന്ന മുട്ടം മങ്കംപ്രയിൽ കുഞ്ഞുമോൻ(50), ഇതരസംസ്ഥാനക്കാരായ മൻസൂർ ആലം(28), റഫീകുൽ(27) എന്നിവരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഓട്ടോയിൽനിന്നു 335 ഗ്രാം കഞ്ചാവും 8000 രൂപയും കണ്ടെടുത്തിരുന്നു.

Content Highlights: auto driver attacked policemen and run away while seizing ganja arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented