സഹായിക്കാമെന്ന് പറഞ്ഞ് അടുത്തുകൂടി; ഓസ്‌ട്രേലിയന്‍ കമ്പനികളുടെ സിഇഒയെ ബെംഗളൂരുവില്‍ കൊള്ളയടിച്ചു


പ്രതീകാത്മക ചിത്രം | PTI

ബെംഗളൂരു: ബിസിനസ് സന്ദര്‍ശനത്തിനായി ബെംഗളൂരുവിലെത്തിയ ഓസ്ട്രേലിയന്‍ കമ്പനികളുടെ സി.ഇ. ഒ.യെ നാലംഗസംഘം കൊള്ളയടിച്ചു. സിഡ്നി ആസ്ഥാനമായുള്ള രണ്ടുകമ്പനികളുടെ സി.ഇ.ഒ.യായ അസൊ ഹംസെഹെയ് (38) ആണ് കവര്‍ച്ചയ്ക്കിരയായത്.

കഴിഞ്ഞ ദിവസം രാവിലെ മാന്യത ടെക്പാര്‍ക്കിനടുത്താണ് സംഭവം. സഹായിക്കാനെന്ന പേരിലെത്തിയവരാണ് കൊള്ളയടിച്ചത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി ബെംഗളൂരു ഈസ്റ്റ് ഡി.സി.പി. ഭീമശങ്കര്‍ ഗുലെദ് പറഞ്ഞു. സയിദ് ഇമ്രാന്‍ എന്നയാളാണ് അറസ്റ്റിലായത്.

മൂന്നു ബാഗുകളും ഇലക്ട്രോണിക് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെ രണ്ടുലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടു. മേയ് 23-ന് എത്തിയ അസൊ പ്രദേശത്തെ സ്വകാര്യഹോട്ടലിലാണ് താമസിച്ചിരുന്നത്. ആദ്യമൊക്കെ ഓണ്‍ലൈനായിട്ടായിരുന്നു ബില്‍ അടച്ചിരുന്നത്. പിന്നീട് കാശ് നേരിട്ട് നല്‍കണമെന്ന് ഹോട്ടല്‍ ആവശ്യപ്പെട്ടു.

ഇതേത്തുടര്‍ന്ന് ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ചെന്നപ്പോള്‍ ആക്ടീവാകാന്‍ 45 ദിവസമെടുക്കുമെന്ന് അറിയിച്ചു. ഇതോടെ കാശ് കൊടുക്കാന്‍ കഴിയാത്തതിനാല്‍ ഹോട്ടല്‍ ജീവനക്കാര്‍ ഇയാളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മൂന്നു പേര്‍ സഹായത്തിനെത്തി. പിന്നാലെ ഒരാള്‍ കൂടി വന്ന് മര്‍ദ്ദിച്ചശേഷം കവര്‍ച്ച നടത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു.

Content Highlights: australian company ceo robbed by thieves in bengaluru

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Mamatha

വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത

Aug 15, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022

Most Commented