പ്രതീകാത്മക ചിത്രം | Getty Images
ഇടുക്കി: നെടുംങ്കണ്ടത്ത് ഏഴാം ക്ലാസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കുട്ടിയുടെ പിതാവും ബന്ധുവും പിടിയില്‍. 2022 മേയ് മാസത്തില്‍ നടന്ന സംഭവം കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി വെളിപ്പെടുത്തിയത്. ഇരുവര്‍ക്കും പുറമെ പിതാവിന്റെ സുഹൃത്തും തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചതായി കുട്ടി പറഞ്ഞു. ഹോസ്റ്റലില്‍ താമസിച്ചിരുന്ന കുട്ടി വീട്ടിലെത്തിയപ്പോഴായിരുന്നു പീഡനശ്രമം. കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
അമ്മ മരിച്ചതിനു ശേഷം ഹോസ്റ്റലില്‍ നിന്നായിരുന്നു കുട്ടിയുടെ പഠനം. ഇതിനിടയില്‍ വീട്ടിലെത്തിയ ഘട്ടത്തിലാണ് പിതാവില്‍ നിന്നും പീഡനശ്രമമുണ്ടായത്. ബന്ധുവീട്ടില്‍ പോയപ്പോഴായിരുന്നു ബന്ധുവില്‍ നിന്നും കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്. സംഭവത്തില്‍ കുട്ടിയുടെ അച്ഛനെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റാരോപിതനായ സുഹൃത്ത് നിലവില്‍ വിദേശത്താണ്. ഇയാള്‍ക്കെതിരേയും
കേസെടുത്തിട്ടുണ്ട്. മറ്റ് നടപടികള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Content Highlights: attemt to molest a girls father and relative arrested
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..