'യിന്ന് യിവിടെ കള്ളന്‍ കയറും';എഴുതിവെച്ച് മോഷ്ടിക്കാന്‍ കയറി, അല്‍-രിഹ്‌ല കിട്ടാതെ നിരാശനായി കള്ളന്‍


അരീക്കാട് എ.എം.യു.പി. സ്കൂളിനു സമീപത്തെ മതിലിൽ ‘ഇന്നിവിടെ കള്ളൻ കയറും’ എന്നെഴുതിയ മുന്നറിയിപ്പ്, . സ്കൂളിന്റെ ഓഫീസ് മുറിയുടെ ഓട്‌ നീക്കി സീലിങ് മുറിച്ചുമാറ്റിയ നിലയിൽ, ഇൻസൈറ്റിൽ അൽ-രിഹ്‌ല പന്ത്‌

തിരൂര്‍: ലോകകപ്പില്‍ തട്ടുന്ന പന്ത് തട്ടിനോക്കാന്‍ കള്ളനുമുണ്ടാകില്ലേ മോഹം.. ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക പന്ത് അല്‍-രിഹ്ല എത്തിയ അരീക്കാട് എ.എം. യു.പി. സ്‌കൂളില്‍ കയറിയ കള്ളന്റെ ലക്ഷ്യം അതു മാത്രമായിരുന്നു. സ്‌കൂള്‍ ഓഫീസിന്റെ മേല്‍ക്കൂര മുറിച്ച് അകത്തുകയറിയ കള്ളന് പക്ഷേ, പന്ത് സൂക്ഷിച്ച അലമാര മാത്രം തുറക്കാനായില്ല. മുന്നറിയിപ്പ് നല്‍കിയശേഷമായിരുന്നു കള്ളന്റെ വരവ്. സ്‌കൂളിനടുത്തുള്ള വീടിന്റെ മതിലില്‍ 'ഇന്ന് ഇവിടെ കള്ളന്‍ കയറു'മെന്ന് ചോക്കുകൊണ്ട് എഴുതിയിരുന്നു. വ്യാഴാഴ്ച മോഷണത്തിനുശേഷമാണ് ഇതു ശ്രദ്ധയില്‍പ്പെട്ടതെന്നുമാത്രം.

സ്‌കൂള്‍ മാനേജര്‍ അബ്ദുള്‍ റൗഫ് മുത്താണിക്കാട് ഖത്തറില്‍നിന്നുകൊണ്ടുവന്ന പന്ത് പ്രഥമാധ്യാപിക പി.എസ്. സുധാകുമാരിയുടെ ഓഫീസ് മുറിയിലെ അലമാരയിലായിരുന്നു. ഈ അലമാരയുടെ താക്കോല്‍ സുധാകുമാരി വീട്ടില്‍ കൊണ്ടുപോകുകയും ചെയ്തു. ഓഫീസ് മുറിയുടെ ഓട് നീക്കിയശേഷം സീലിങ് മുറിച്ചുമാറ്റി പ്ലാസ്റ്റിക് കയറില്‍ തൂങ്ങിയാണ് കള്ളന്‍ അകത്തുകയറിയത്.



ഒന്‍പത് അലമാരകളുള്ളതില്‍ എട്ടെണ്ണത്തിന്റെയും താക്കോല്‍ മുറിയിലുണ്ടായിരുന്നു. ഇവയെല്ലാം തുറന്നുനോക്കിയ കള്ളന്‍, ഫുട്‌ബോളുള്ള അലമാര തുറക്കാനാകാതെ നിരാശനായി തിരിച്ചുപോയി.

വ്യാഴാഴ്ച രാവിലെ എട്ടിന് സ്‌കൂളിലെ പ്യൂണ്‍ ഇസ്മയില്‍ സ്‌കൂള്‍ തുറക്കാനെത്തിയപ്പോഴാണ് ഓട് നീക്കിയത് കണ്ടത്. തുടര്‍ന്ന് പ്രഥമാധ്യാപിക പോലീസില്‍ വിവരമറിയിച്ചു. സ്‌കൂളിന്റെ വാതിലിലെ പൂട്ടിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ സമീപത്തെ മുഹമ്മദ് അഷ്റഫിന്റെ പലചരക്കുകടയുടെ പൂട്ടില്‍നിന്ന് കിട്ടി. ഈ കട തുറക്കാനും ശ്രമിച്ചിട്ടുണ്ട്. സമീപത്തെ വാസു ആശാരിയുടെ ഫര്‍ണിച്ചര്‍ നിര്‍മാണശാലയിലെ ചുറ്റിക, ഹാമര്‍, വാള്‍ എന്നിവ പുറത്തെടുത്തിട്ടുമുണ്ട്. കള്ളന്‍ മോഷണത്തിനായി കൊണ്ടുവന്ന ചുറ്റികയും ഇരുമ്പുകമ്പിയും സ്‌കൂളിലെ പൈപ്പിനടുത്ത് കൊണ്ടിട്ടു. കയര്‍ മറ്റൊരിടത്തും.

എസ്.ഐ. ആര്‍.ഡി. കൃഷ്ണലാലും മലപ്പുറത്തുനിന്ന് വിരലടയാളവിദഗ്ധ റുബീനയും സ്ഥലത്തെത്തി.

മലപ്പുറത്തുനിന്ന് ലോറ എന്ന പോലീസ് നായയും വന്നു. മോഷ്ടാവിനായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് എസ്.ഐ. ആര്‍.ഡി. കൃഷ്ണലാല്‍ പറഞ്ഞു.

Content Highlights: attempted theft- ball qatar world cup football al rihla-tirur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented