കോഴിക്കോട് റെയിൽവേ സ്റ്റേഷൻ (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: കോഴിക്കോട് ട്രെയിനിന് തീവെക്കാന്‍ ശ്രമിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ കംപാര്‍ട്ട്‌മെന്റിന് ഉള്ളില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ യുവാവാണ് പോലീസ് പിടിയിലായത്.
കൊയിലാണ്ടിക്കും എലത്തൂരിനും ഇടയിലായിരുന്നു സംഭവം. യാത്രക്കാരനായ പ്രതി കംപാര്‍ട്ട്‌മെന്റിനകത്ത് ഒട്ടിച്ചിരുന്ന മുന്നറിയിപ്പ് സ്റ്റിക്കര്‍ കീറിയെടുത്ത് അത് കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ പോലീസ് ചോദ്യംചെയ്തുവരികയാണ്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് പോലീസ് വ്യക്തമാക്കുന്നത്.
കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് രണ്ട് മാസംമുമ്പ് എലത്തൂരിലും കഴിഞ്ഞദിവസം കണ്ണൂരിലും തീവെച്ച സംഭവങ്ങളുടെ ആശങ്ക നിലനില്‍ക്കുമ്പോഴാണ് വീണ്ടുമൊരു തീവണ്ടി തീവെപ്പ് ശ്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
Content Highlights: attempt to set fire a train in Kozhikode railway station; man in custody


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..