കൊലപാതക ശ്രമം; ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി അറസ്റ്റില്‍, പിടികൂടിയത് സാഹസികമായി


അറഫാത്ത്

താനൂര്‍: ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയും കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, കൊലപാതക ശ്രമം തുടങ്ങി നിരവധി കേസുകളിലെ പ്രതിയുമായ അറഫാത്ത് (30) താനൂര്‍ പോലീസിന്റെ പിടിയില്‍. ഒക്ടോബര്‍ നാലിന് എടക്കടപ്പുറത്ത് സഹല്‍ എന്നയാളെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച് ആയുധം ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് അറഫാത്ത് പിടിയിലായത്.

കൊച്ചിയിലെ ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയായ കൊമ്പാല വിനീതിന്റെ സങ്കേതത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. താനൂര്‍ ഡിവൈഎസ്പി മൂസ്സ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. താനൂര്‍ സബ് ഇന്‍സ്പെക്ടര്‍ കൃഷ്ണ ലാല്‍ ആര്‍ഡി, സബ് ഇന്‍സ്പെക്ടര്‍ ഷൈലേഷ്, എഎസ്‌ഐ ജയകൃഷ്ണന്‍. സി.പി.ഒ.മാരായ സലേഷ്, കൃഷ്ണപ്രസാദ്, സബാറുദ്ധീന്‍, അഭിമന്യു, വിപിന്‍ ആല്‍ബിന്‍, ജിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

2015 മുതല്‍ വിവിധ സ്റ്റേഷനുകളിലായി മോഷണം, കവര്‍ച്ച, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി പത്തോളം കേസുകളില്‍ പ്രതിയാണ് അറഫാത്ത്.

Content Highlights: Attempt to murder, accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented