Representational Image | Photo: Mathrubhumi
തിരുവനന്തപുരം: തിരുവനന്തപുരത്ത് അയല്‍വാസിയായ വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച വിമുക്ത ഭടന് 15 വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എംബി ഷിബുവാണ് ശിക്ഷ വിധിച്ചത്.
54-കാരനായ വിമുക്ത ഭടനാണ് 66-കാരിയായ അയല്‍വാസിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് പിന്‍ഭാഗത്തെ വാതില്‍വഴി അതിക്രമിച്ച് കയറിയാണ് പ്രതി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പ്രതിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട വീട്ടമ്മ നിലവിളിച്ച് പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മ്യൂസിയം പോലീസാണ് കേസ് അന്വേഷിച്ചത്. പീഡന ശ്രമത്തിന് ഏഴ് വര്‍ഷവും വീട്ടില്‍ അതിക്രമിച്ച കടന്നതിന് അഞ്ചു വര്‍ഷവും സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചതിന് മൂന്നുവര്‍ഷവുമാണ് ശിക്ഷ.
Content Highlights: attempt to molest neighboring housewife: accused gets 15 years imprisonment
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..