ഷിഹാസ്, ഷാൻ
കോട്ടയം: എരുമേലിയില്‍ വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി നേര്‍ച്ചപ്പാറ ഭാഗത്ത് കച്ചേരിപ്പറമ്പില്‍ വീട്ടില്‍ ഷിഹാസ് (39), എരുമേലി വിലങ്ങുപാറ വീട്ടില്‍ ഷാന്‍ വി.എസ് (38) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും കഴിഞ്ഞദിവസം രാത്രി, എരുമേലിയില്‍ താമസിക്കുന്ന വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ബലപ്രയോഗത്തിലൂടെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. ഈ കേസിലെ പ്രതിയായ ഷിഹാസിനെതിരേ എരുമേലി സ്റ്റേഷനില്‍ വധശ്രമ കേസ് നിലവിലുണ്ട്.
എരുമേലി സ്റ്റേഷന് എസ്.എച്ച്.ഒ. അനില്‍കുമാര്‍ വി.വി, എസ്.ഐ ശാന്തി കെ. ബാബു, അനില്‍കുമാര്‍, എ.എസ്.ഐമാരായ രാജേഷ് കുമാര്‍, ബെന്നി, ഷീന മാത്യു, സി.പി.ഒമാരായ സിജി കുട്ടപ്പന്, ഷഫീഖ്, ഓമന എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights: attempt to molest house wife, two arrested in kottayam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..