കാതടപ്പിക്കുന്ന ശബ്ദത്തില്‍ ബൈക്കില്‍ ചീറിപ്പാഞ്ഞു; പരാതിനല്‍കിയ യുവാവിനെ കൊല്ലാന്‍ ശ്രമം


1 min read
Read later
Print
Share

ഉമർ മുക്തർ

കൊട്ടിയം: പൊതുനിരത്തിലൂടെ കാതടപ്പിക്കുന്ന ശബ്ദത്തിൽ ബൈക്കിൽ ചീറിപ്പായുന്നതിനെതിരേ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെന്ന് ആരോപിച്ച് യുവാവിനെ ബൈക്കിടിച്ചുവീഴ്ത്തി കമ്പിവടിക്കടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പോലീസ് പിടികൂടി. ഇരവിപുരം തേജസ് നഗർ 123-ൽ വയലിൽവീട്ടിൽ ഉമർ മുക്തർ (21) ആണ് അറസ്റ്റിലായത്. ഇരവിപുരം സ്വദേശി സുധീറിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

സംഭവത്തിനെക്കുറിച്ച് പോലീസ് പറയുന്നത്: പ്രതി രൂപമാറ്റംവരുത്തിയ ബൈക്കിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ അമിതവേഗത്തിൽ റോഡിലൂടെ പായുന്നത് പതിവാണ്. ഇതിനെതിരേ നാട്ടുകാർ ആർ.ടി.ഒ. ഉദ്യോഗസ്ഥർക്ക്‌ പരാതി നൽകി. ഇത് ചെയ്തത് സുധീർ ആണെന്ന് തെറ്റിദ്ധരിച്ചായിരുന്നു പ്രതിയുടെ അതിക്രമം. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് 24-ന്‌ രാവിലെയാണ്‌ പഴയാറ്റിൻകുഴി ജങ്ഷനിൽവെച്ച് സുധീറിനെ അസഭ്യം പറഞ്ഞും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ബൈക്കിടിച്ചു പരിക്കേൽപ്പിക്കാൻ ശ്രമം നടന്നത്. ഒഴിഞ്ഞുമാറാൻ ശ്രമിച്ച സുധീറിനെ ഇരുമ്പ് പൈപ്പുകൊണ്ട് തലയിലും തോളിലും അടിച്ച്‌ മാരകമായി പരിക്കേൽപ്പിച്ചു. സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കൈയോടെ പിടികൂടി. മയക്കുമരുന്ന് കൈവശംവെച്ചതിന് ഇയാൾക്കെതിരേ മുമ്പും കേസുണ്ടെന്ന് പോലീസ് പറഞ്ഞു.

പോലീസ് ഇൻസ്പെക്ടർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ അരുൺ ഷാ, ജയേഷ്, സുനിൽ, സി.പി.ഒ. അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Content Highlights: attempt to kill young man who filed complaint against rash driving

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arvind kejriwal

1 min

പ്രധാനമന്ത്രി പഠിച്ച യൂണിവേഴ്‌സിറ്റി അത് ആഘോഷമാക്കേണ്ടതാണ്, പക്ഷെ മറച്ചുവെക്കുന്നു- കെജ്‌രിവാള്‍

Apr 1, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented