കാര്‍ ആക്രമിച്ച് യാത്രക്കാരെ തട്ടികൊണ്ടുപോയതായി പരാതി


മലപ്പുറത്ത് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു വിഷ്ണുവും സംഘവും.

പരിക്കേറ്റ വിഷ്ണു

കൊയിലാണ്ടി: ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരെ തട്ടിക്കൊണ്ടു പോയതായി പരാതി. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ പയ്യോളി ക്രിസ്ത്യന്‍ പള്ളിക്ക് സമീപത്ത് വെച്ചാണ് സംഭവം. കാര്‍ ഓടിച്ചിരുന്ന മലപ്പുറം വേങ്ങര സ്വദേശി പുളിക്കല്‍ വീട്ടില്‍ വേണുഗോപാലന്റെ മകന്‍ വിഷ്ണുവിനെ തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.

മലപ്പുറത്ത് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു വിഷ്ണുവും സംഘവും. ഇതിനിടെ ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ തടഞ്ഞുനിര്‍ത്തി ഇയോണ്‍ കാറില്‍ എത്തിയ മറ്റൊരു സംഘം ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. രണ്ടു വാഹനങ്ങളും മുചുകുന്ന് ഭാഗത്തെത്തിച്ച ശേഷം വിഷ്ണുവും സംഘവും സഞ്ചരിച്ച ഇന്നോവ വാഹനം സംഘം പൂര്‍ണമായും പരിശോധിച്ചെന്നും ശേഷം സ്ഥലം വിട്ടുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഇന്നോവ വാഹനത്തിന്റെ ചില്ലും അക്രമിസംഘം തകര്‍ത്തതായി പറയുന്നു. ആളുമാറി അക്രമിച്ചു എന്നാണ് ഇന്നോവ യാത്രക്കാര്‍ പോലീസില്‍ നല്‍കുന്ന വിവരം. അതേസമയം സംഭവത്തില്‍ ദുരൂഹത ഉള്ളതായാണ് പോലീസിന്റെ നിഗമനം. പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: attck against car passengers in road


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented