'എനിക്ക് ദൈവമുണ്ട്'- മധുവിന്റെ അമ്മ; കേസില്‍ ഇനിയും വെല്ലുവിളികളുണ്ടെന്ന് പ്രോസിക്യൂട്ടര്‍


മധുവിന്റെ അമ്മ മല്ലി, സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ | Screengrab: Mathrubhumi News

പാലക്കാട്: 12 പ്രതികളുടെ ജാമ്യം റദ്ദാക്കിയെങ്കിലും അട്ടപ്പാടി മധു വധക്കേസില്‍ ഇനിയും വെല്ലുവിളികളുണ്ടെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന്‍. സ്വാധീനത്തിന് വഴങ്ങിയ സാക്ഷികളുണ്ടെങ്കില്‍ ഇനിയും കൂറുമാറ്റത്തിനുള്ള സാഹചര്യമുണ്ട്. നാലുവര്‍ഷത്തോളം പ്രതികളെ സമൂഹത്തില്‍ തുറന്നുവിട്ടത് വലിയ ചോദ്യചിഹ്നമാണ്. ഇതുതന്നെയാണ് പ്രോസിക്യൂഷന്‍ നേരിടുന്ന വലിയ പ്രശ്‌നവും. കേസിന്റെ തുടക്കം തൊട്ട് ഇക്കാര്യം പറയുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

''നാലുവര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുമ്പോള്‍ എന്തുകൊണ്ട് സാക്ഷികള്‍ കൂറുമാറുന്നുവെന്ന് ചോദിച്ചിട്ട് കാര്യമില്ല. അതിനുള്ള സാഹചര്യം ഒരുക്കി കൊടുത്തത് ആരാണെന്ന് ജനം തീരുമാനിക്കട്ടെ. ഫെബ്രുവരി 16-നാണ് ഞാന്‍ ഈ കേസില്‍ അഡീഷണല്‍ പ്രോസിക്യൂട്ടറാകുന്നത്. ജൂലായ് മാസത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി. ഞാനല്ല പ്രതികള്‍ക്ക് ഈ സൗകര്യം കൊടുത്തത്. ഇനിയും പ്രതികളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള നീക്കങ്ങളുണ്ടാകരുത്, അതിനുവേണ്ടിയാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യവുമായി മുന്നോട്ടുപോയത്''- അദ്ദേഹം പറഞ്ഞു.



എനിക്ക് ദൈവമുണ്ട്- മധുവിന്റെ അമ്മ മല്ലി

അട്ടപ്പാടി മധു വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ നടപടിയില്‍ സന്തോഷമുണ്ടെന്ന് മധുവിന്റെ അമ്മ മല്ലി. സഹായിച്ചവര്‍ക്കെല്ലാം നന്ദിയുണ്ട്. എനിക്ക് ദൈവമുണ്ട്. ഇനി നല്ലരീതിയില്‍ കേസ് മുന്നോട്ടുപോകുമെന്നാണ് കരുതുന്നതെന്നും മധുവിന്റെ അമ്മ പ്രതികരിച്ചു.

Also Read

മധു വധക്കേസ്: സാക്ഷികളെ സ്വാധീനിക്കാൻ ശ്രമമെന്ന ...

കരിപ്പൂരിലെ സ്വർണക്കടത്ത്: കസ്റ്റംസിന് ...

നേരത്തെ പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. അത്രയേറെ താന്‍ കഷ്ടപ്പെട്ടു. കരഞ്ഞുനടന്നു. ഇനിയാര്‍ക്കും മധുവിനെപ്പോലെ സംഭവിക്കാന്‍ പാടില്ലെന്നും അവര്‍ പറഞ്ഞു. പല ഭീഷണികളും നേരിട്ടാണ് കേസില്‍ മുന്നോട്ടുപോയത് പ്രതികളുടെ ജാമ്യം റദ്ദാക്കിയ കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും മധുവിന്റെ സഹോദരി സരസ്വതിയും പ്രതികരിച്ചു.

റദ്ദാക്കിയത് 12 പ്രതികളുടെ ജാമ്യം...

അട്ടപ്പാടി മധു വധക്കേസില്‍ സാക്ഷികളുടെ കൂട്ട കൂറുമാറ്റം തുടര്‍ന്നതോടെയാണ് പ്രോസിക്യൂഷന്‍ പ്രതികള്‍ക്കെതിരേ നിര്‍ണായക നീക്കം ആരംഭിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളടക്കം ചൂണ്ടിക്കാട്ടി 12 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി പ്രോസിക്യൂഷന്റെ ഈ വാദങ്ങളെല്ലാം അംഗീകരിച്ചാണ് 12 പ്രതികളുടെയും ജാമ്യം റദ്ദാക്കിയത്.


Content Highlights: attappadi madhu murder case madhu's mother and prosecutor response after court order


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented