മധു വധക്കേസ്: സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമെന്ന വാദം അംഗീകരിച്ചു; 12 പ്രതികളുടെ ജാമ്യം റദ്ദാക്കി


മധു വധക്കേസില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയിരുന്നു. പല സാക്ഷികളും കോടതിയിലെ വിസ്താരത്തിനിടെ മൊഴി മാറ്റിപ്പറഞ്ഞു. ഇതോടെയാണ് പ്രതികള്‍ക്കെതിരേ പ്രോസിക്യൂഷന്‍ നീക്കം ആരംഭിച്ചത്.

മധു (ഫയൽ ഫോട്ടോ) - Mathrubhumi archives

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി. മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതിയാണ് 12 പ്രതികളുടെയും ജാമ്യം റദ്ദാക്കിയത്. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്.

നേരത്തെ, മധു വധക്കേസില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയിരുന്നു. പല സാക്ഷികളും കോടതിയിലെ വിസ്താരത്തിനിടെ മൊഴി മാറ്റിപ്പറഞ്ഞു. ഇതോടെയാണ് പ്രതികള്‍ക്കെതിരേ പ്രോസിക്യൂഷന്‍ നീക്കം ആരംഭിച്ചത്. പ്രതികളിലൊരാള്‍ 63 തവണ സാക്ഷികളെ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളടക്കം ഹാജരാക്കി, പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു.



മധു വധക്കേസില്‍ ആകെ 16 പ്രതികളാണുള്ളത്. ഇതില്‍ 12 പേര്‍ക്കെതിരെയാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. 2018 മെയ് മാസത്തില്‍ ഹൈക്കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നതടക്കമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം. എന്നാല്‍ പ്രതികള്‍ ഈ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം.

ജാമ്യം റദ്ദാക്കിയ പ്രതികള്‍:-

രണ്ടാംപ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ശംസുദ്ദീന്‍, നാലാം പ്രതി അനീഷ്, അഞ്ചാംപ്രതി രാധാകൃഷ്ണന്‍, ആറാംപ്രതി അബൂബക്കര്‍, ഏഴാംപ്രതി സിദ്ധീഖ്, ഒമ്പതാംപ്രതി നജീബ്, പത്താംപ്രതി ജൈജുമോന്‍, 11-ാം പ്രതി സജീവ്, 12-ാം പ്രതി കരീം, 15-ാം പ്രതി ബിജു, 16-ാം പ്രതി മുനീര്‍.

Content Highlights: attappadi madhu murder case court revoked bail of 12 accused


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented