മധു വധക്കേസ്: പത്താംസാക്ഷി കൂറുമാറി; ഉപദ്രവിക്കുന്നത് കണ്ടുവെന്ന മൊഴി മാറ്റി


മധുവിന്റെ അമ്മ

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ആദിവാസിയുവാവ് മധു ആള്‍ക്കൂട്ടമര്‍ദനത്തിനിരയായി മരിച്ച കേസില്‍ വാദിഭാഗത്തിന്റെ സാക്ഷി കൂറുമാറി. പ്രതികള്‍ മധുവിനെ ദേഹോപദ്രവമേല്‍പ്പിക്കുന്നത് കണ്ടുവെന്ന് മുമ്പ് പോലീസിന് കൊടുത്ത മൊഴിയാണ് പത്താംസാക്ഷി ഉണ്ണിക്കൃഷ്ണന്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞത്. തന്നെ പ്രതിയാക്കുമോ എന്ന ഭയത്തിലാണ് ആദ്യം മൊഴികൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

ആള്‍ക്കൂട്ടം മധുവിനെ മുക്കാലിയില്‍ എത്തിച്ചതിനും പോലീസെത്തി ജീപ്പില്‍ കൊണ്ടുപോയതിനും ദൃക്സാക്ഷിയാണ് ഉണ്ണിക്കൃഷ്ണന്‍. സംഭവദിവസം മൂന്നുമണിയോടെയാണ് മധുവിനെ മുക്കാലിയില്‍ എത്തിച്ചത്. ഈസമയത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. രാജേന്ദ്രന്‍ സാക്ഷിയെ വിസ്തരിച്ചത്. ദൃശ്യങ്ങളില്‍ ആള്‍ക്കൂട്ടത്തിനിടയില്‍നില്‍ക്കുന്ന പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു. എന്നാല്‍, ഈ പ്രതികള്‍ മധുവിനെ ഉപദ്രവിച്ചതു കണ്ടിട്ടില്ലെന്നുപറഞ്ഞു. മുക്കാലിയില്‍വെച്ച് മധുവിനോട് സാക്ഷി സംസാരിച്ചിരുന്നു. തന്റെ ബൈക്ക് മോഷണം പോയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കാട്ടിലുണ്ടെന്നും അത് തിരിച്ചുനല്‍കാമെന്നും, ഭക്ഷണം വേണോ എന്നുചോദിച്ചപ്പോള്‍ വിശപ്പില്ലെന്നും മധു പറഞ്ഞതായി സാക്ഷി പറഞ്ഞു. ആള്‍ക്കൂട്ടത്തില്‍ ഏകദേശം എത്രപേര്‍ ഉണ്ടായിരുന്നെന്ന് പ്രതിഭാഗം ചോദിച്ചു. 250-ലധികം ആളുകള്‍ ഉണ്ടായിരുന്നെന്ന് സാക്ഷി പറഞ്ഞു.

പ്രതിചേര്‍ക്കപ്പെട്ടവരെ മുമ്പ് അറിയാവുന്നതുകൊണ്ടാണ് ഇവരെ തിരിച്ചറിഞ്ഞതെന്ന് സാക്ഷി പ്രതിഭാഗം ചോദിച്ച ചോദ്യത്തിന് മറുപടി പറഞ്ഞു. ബുധനാഴ്ച മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍ 10 മുതലുള്ള സാക്ഷികളെയാണ് വിസ്തരിക്കേണ്ടിയിരുന്നത്. എന്നാല്‍, രാവിലെമുതല്‍ വൈകുന്നേരംവരെ പത്താംസാക്ഷി ഉണ്ണിക്കൃഷ്ണനെ വിസ്തരിക്കുകയായിരുന്നു.

വീഡിയോ പ്രദര്‍ശിപ്പിച്ചുള്ള വിസ്താരം കേരളത്തിലാദ്യം
:കോടതിമുറിയില്‍ വീഡിയോ പ്രദര്‍ശിപ്പിച്ച് സാക്ഷിവിസ്താരം നടത്തുന്നത് കേരളത്തില്‍ ആദ്യത്തെ സംഭവം. അട്ടപ്പാടി മധു വധക്കേസില്‍ പത്താംസാക്ഷിയെ വിസ്തരിക്കുമ്പോഴാണ് സി.സി.ടി.വി. ദൃശ്യങ്ങളുള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടിക വര്‍ഗ പ്രത്യേക കോടതിയില്‍ പ്രദര്‍ശിപ്പിച്ചത്.


Content Highlights: attapadi madhu murder case-Tenth witness defected

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


pc george-pinarayi

2 min

'ഒരു മറ്റേപ്പണിക്കും പോയിട്ടില്ല, എന്തിന് ഭയക്കണം ? പിണറായിയോട് പ്രതികാരം ചെയ്യും'- പി.സി. ജോര്‍ജ്

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented