നടൻ ജോജുവിന്റെ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരായ കേസ്; റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി


കോൺഗ്രസ് സമരത്തിനെതിരെ പ്രതികരിക്കുന്ന ജോജു ജോർജ് | Photo: മാതൃഭൂമി

കൊച്ചി: കോൺഗ്രസ് നേതാക്കൾക്കെതിരെ നടൻ ജോജു ജോർജ് നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. സംഭവത്തിൽ പൊതുഗതാഗതം തടസ്സം സൃഷ്ടിച്ച കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം ജോജുവിനെ ആക്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നതും അടക്കമുള്ള പരാതികളും കുറ്റങ്ങളും ഹൈക്കോടതി റദ്ദാക്കി. കോൺഗ്രസ് വഴിതടയൽ സമരത്തിൽ ജോജു പ്രതികരിച്ചതിന്റെ പേരിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ല എന്ന് ജോജു നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

കഴിഞ്ഞ വർഷം തിരക്കേറിയ ഇടപ്പള്ളി -വൈറ്റില - അരൂർ ബൈപ്പാസിൽ കോൺഗ്രസ് വഴിതടയൽ സമരം നടത്തിയിരുന്നു. ഇന്ധനവില വര്‍ധനവിനെതിരെയായിരുന്നു സമരം. എന്നാല്‍ സമരം കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നടന്‍ ജോജു പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

വാഹനത്തില്‍നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് ചെറിയരീതിയിലുള്ള വാക്കേറ്റത്തിനും ഇടയാക്കി. ഇതിനുപിന്നാലെ ജോജുവിന്റെ വാഹനത്തിന് നേരേ ആക്രമണമുണ്ടായി. വാഹനത്തിന്റെ ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തു. ജോജു മദ്യപിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

Content Highlights: Attack on Joju George - -complaint against congress cannot be dropped says high court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented