തൊഴണമെന്ന് പറഞ്ഞ് രാത്രി ക്ഷേത്രത്തില്‍ കയറി,ശ്രീകോവില്‍ വാതില്‍ തകര്‍ത്തു; MDMA ലഹരിയിലെന്ന് യുവാവ്


കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിലെ ഇണ്ടിളയപ്പന്റെ ശ്രീകോവിൽവാതിൽ തകർത്തനിലയിൽ, അറസ്റ്റിലായ ഷെമീർ

കലഞ്ഞൂര്‍: മഹാദേവര്‍ ക്ഷേത്രത്തിലെ പ്രധാന ഉപദേവതയുടെ ശ്രീകോവില്‍വാതില്‍ തകര്‍ത്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. മാങ്കോട് ഷെമീര്‍ മന്‍സിലില്‍ ഷെമീറിനെ(33) ക്ഷേത്രസെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് പോലീസിന് കൈമാറിയത്. താന്‍ മയക്കുമരുന്നായ എം.ഡി.എം.എ. ഉപയോഗിച്ചിട്ടുണ്ടെന്ന് ഇയാള്‍ പറയുന്നുണ്ടായിരുന്നു.

ശനിയാഴ്ച രാത്രിയിലാണ് ഇണ്ടിളയപ്പന്റെ (ശാസ്താവ്) ശ്രീകോവില്‍വാതില്‍ തകര്‍ത്ത് അക്രമി അകത്തുകയറിയത്. രാത്രി 11.45-ന് ഷെമീര്‍ ക്ഷേത്രത്തിലെത്തി. വന്നയുടനെ ഇയാള്‍ ക്ഷേത്രഗേറ്റ് അടച്ചു. ഇത് ചോദ്യംചെയ്ത സെക്യൂരിറ്റി ജീവനക്കാരോട്, തെരുവുനായ കടിക്കാതിരിക്കാനാണിതെന്നും തനിക്ക് തൊഴണമെന്നും പറഞ്ഞു. തുടര്‍ന്ന് അകത്തേക്ക് കയറി.



ഇയാള്‍ ക്ഷേത്രത്തിന് മുന്‍വശത്തെ പ്രധാന വഞ്ചിയുടെയും വിളക്കിന്റെയും സമീപത്ത് കിടന്നു. പെട്ടെന്ന്, ശ്രീകോവിലിന്റെ പുറകിലെ വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു. തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരെ ബലം പ്രയോഗിച്ച് അകറ്റിയാണ് അകത്തുകയറിയത്. കീഴ്ശാന്തി രാംകുമാര്‍, നാട്ടുകാരെയും പോലീസിനെയും വിളിച്ചു. നാട്ടുകാരും സെക്യൂരിറ്റിക്കാരും ചേര്‍ന്ന് ഷെമീറിനെ ശ്രീകോവിലില്‍നിന്ന് പിടിച്ചിറക്കി.

രണ്ട് കൊടിമരമുള്ള ക്ഷേത്രമാണിത്. മഹാദേവന്റെയും ഇണ്ടിളയപ്പന്റെയും ശ്രീകോവിലുകള്‍ക്ക് മുന്നിലാണിവ. മുഖാമുഖമായാണ് ഈ ശ്രീകോവിലുകള്‍. ഇവയുടെ മുഖാമുഖമുള്ള വാതിലുകളേ തുറക്കാറുള്ളൂ. ഇണ്ടിളയപ്പന്റെ ശ്രീകോവിലിന് പുറകുവശത്തുള്ള തുറക്കാത്ത വാതിലാണ് ഇയാള്‍ തകര്‍ത്തത്. താന്‍ എം.ഡി.എം.എ. ഉപയോഗിച്ചിട്ടുണ്ടെന്നും, പത്തനാപുരത്തുള്ളവരാണ് ഇത് നല്‍കുന്നതെന്നും ഷെമീര്‍ പറഞ്ഞു. കഞ്ചാവ് കൈവശംവെച്ചതിന് ഷെമീറിനെതിരേ മുമ്പും കേസുണ്ടെന്ന് കൂടല്‍ എസ്.എച്ച്.ഒ. ജി.പുഷ്പകുമാര്‍ പറഞ്ഞു.

പ്രതിയെ ഞായറാഴ്ച വൈദ്യപരിശോധനയ്ക്കുശേഷം പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി. ഇയാളെ റിമാന്‍ഡുചെയ്തു.

എസ്.ഐ. ദിജേഷ്, എസ്.സി.പി.ഒ. വിന്‍സെന്റ് സുനില്‍, സി.പി.ഒ.മാരായ ഫിറോസ്, അനൂപ് എന്നിവരും ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രത്തില്‍ അതിക്രമിച്ചുകയറിയതിനും സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് കേസ്.

Content Highlights: attack in temple in kalanjoor man arrested by police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented