സിനിമ തിയേറ്ററില്‍ ബഹളമുണ്ടാക്കി, ചോദ്യംചെയ്തപ്പോള്‍ അക്രമം; ഇരുമ്പ് പൈപ്പ് കൊണ്ടും അടി


ഇവര്‍ തിയേറ്ററില്‍ ബഹളമുണ്ടാക്കിയത് ജീവനക്കാരും സിനിമ കാണാനെത്തിയവരും ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ അക്രമം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പനയപ്പിള്ളിയിൽ സിനിമാ തിയേറ്ററിൽ അക്രമം നടത്തിയ കേസിൽ പിടിയിലായവർ

മട്ടാഞ്ചേരി: പനയപ്പിള്ളി ജി സിനിമാസില്‍ തിയേറ്റര്‍ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ നാല് യുവാക്കളെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് സ്വദേശി അജ്മല്‍ ഫൈസല്‍ (23), മരക്കടവ് സ്വദേശി റിന്‍ഷാദ് (21), ഈരവേലി സ്വദേശി മുഹമ്മദ് അശ്വിന്‍ (21), പനയപ്പിള്ളി സ്വദേശി റിംനാസ് (21) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഇവര്‍ തിയേറ്ററില്‍ ബഹളമുണ്ടാക്കിയത് ജീവനക്കാരും സിനിമ കാണാനെത്തിയവരും ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ അക്രമം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.



ഇത് തടയാന്‍ ശ്രമിച്ച ജീവനക്കാരനെ സ്റ്റീല്‍ പൈപ്പ് കൊണ്ട് അടിച്ചു. ഗുരുതരമായി പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒരാളെ കൂടി കണ്ടെത്താനുണ്ടെന്ന് പോലീസ് പറഞ്ഞു.

Content Highlights: attack in cinema theatre in mattanchery eranakulam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented