മ്യൂസിയത്തില്‍ സ്ത്രീയെ ആക്രമിച്ചയാള്‍ മറ്റിടങ്ങളിലും എത്തി? CCTV ദൃശ്യം, വീടിന്റെ ടെറസിലും കയറി


കുറവൻകോണത്തുനിന്ന് പുറത്തുവന്ന സിസിടിവി ദൃശ്യം | Screengrab: Mathrubhumi News

തിരുവനന്തപുരം: മ്യൂസിയത്തില്‍ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെന്ന് കരുതുന്നയാള്‍ അതേദിവസം നഗരത്തിലെ കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിയതായി സംശയം. ചൊവ്വാഴ്ച രാത്രി കുറവന്‍കോണത്തെ ഹൗസിങ് കോളനിയിലും സമീപപ്രദേശത്തെ മറ്റൊരു വീട്ടിലും ഒരാള്‍ അതിക്രമിച്ച് കയറിയിരുന്നു. ഇവിടെനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇതേ ആള്‍ തന്നെയാണ് മ്യൂസിയത്തില്‍ സ്ത്രീയെ ആക്രമിച്ചതെന്ന സംശയവും ബലപ്പെടുന്നത്. സിസിടിവി ദൃശ്യങ്ങളിലെ ആള്‍ക്ക് അക്രമിയുമായി സാദൃശ്യമുണ്ടെന്ന് ആക്രമണത്തിനിരയായ സ്ത്രീയും പ്രതികരിച്ചു.

ബുധനാഴ്ച പുലര്‍ച്ചെയാണ് മ്യൂസിയത്തില്‍ പ്രഭാതസവാരിക്കെത്തിയ സ്ത്രീക്ക് നേരേ ആക്രമണമുണ്ടായത്. പിന്നാലെ ഇയാള്‍ മ്യൂസിയത്തിന്റെ മതില്‍ചാടി കടന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രമടക്കം തയ്യാറാക്കിയെങ്കിലും മൂന്നുദിവസമായിട്ടും പോലീസിന് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ്, കുറുവാന്‍കോണത്തെ വീടുകളില്‍ കയറിയ ആളുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നത്.ചൊവ്വാഴ്ച രാത്രിയാണ് കുറവന്‍കോണത്തെ ഹൗസിങ് കോളനിയില്‍ യുവാവ് അതിക്രമിച്ചുകയറിയത്. വീടിന്റെ ടെറസില്‍ കയറിയ ഇയാളുടെ സിസിടിവിദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കുറുവാന്‍കോണത്ത് എത്തുന്നതിന് മുമ്പ് ഇതേ യുവാവ് തന്നെ സമീപപ്രദേശത്തെ മറ്റൊരു വീട്ടിലും അതിക്രമിച്ചുകയറിയിട്ടുണ്ടെന്നും സംശയമുണ്ട്. സമീപപ്രദേശത്ത് പെണ്‍കുട്ടികള്‍ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് അക്രമി എത്തിയത്. മുഖം ഷാള്‍ കൊണ്ട് മറച്ചയാള്‍ പെണ്‍കുട്ടികളുടെ മുന്നിലേക്ക് ചാടിവീണെന്നും ഇവര്‍ ബഹളംവെച്ചതോടെ ഇയാള്‍ കടന്നുകളഞ്ഞെന്നും പരിസരവാസികള്‍ പറഞ്ഞു. ഈ സംഭവത്തിന് ശേഷമാണ് ഇയാള്‍ കുറവന്‍കോണത്തും പിന്നീട് മ്യൂസിയത്തിലും എത്തി അതിക്രമം കാട്ടിയതെന്നാണ് സംശയം.

കഴിഞ്ഞ ഡിസംബര്‍ മുതല്‍ കുറവന്‍കോണത്തും പരിസരപ്രദേശങ്ങളിലും സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്നാണ് സ്ത്രീകള്‍ അടക്കമുള്ള നാട്ടുകാര്‍ പറയുന്നത്. ഡിസംബറില്‍ ഒരു വീട്ടിലെ വാതില്‍ തുറന്നെത്തിയ യുവാവ്, പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവമുണ്ടായി. കോളനിയില്‍ എത്തുന്ന അക്രമി മതില്‍ ചാടുന്നതില്‍ വിദഗ്ധനാണെന്നും ഓരോ വഴികളും കൃത്യമായി അറിയാമെന്നും നാട്ടുകാര്‍ പറഞ്ഞു.

അതിനിടെ, കുറവന്‍കോണത്തെ സിസിടിവി ദൃശ്യങ്ങളിലുള്ള യുവാവിന് അക്രമിയുമായി സാമ്യമുണ്ടെന്ന് മ്യൂസിയത്തില്‍ ആക്രമണത്തിനിരയായ സ്ത്രീ പ്രതികരിച്ചു. സംഭവത്തിനുശേഷം എല്ലാദിവസവും താന്‍ മ്യൂസിയത്തില്‍ പോയി നിരീക്ഷണം നടത്തുന്നുണ്ട്. അക്രമിയെ പോലീസ് പിടിക്കുമെന്ന് വലിയ പ്രതീക്ഷയില്ല. കഴിഞ്ഞദിവസം ഡി.സി.പി.യെ കണ്ടതിന് ശേഷമാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്നും ആദ്യം പരാതി നല്‍കിയപ്പോള്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തതെന്നും സ്ത്രീ പറഞ്ഞു.


Content Highlights: attack against woman in trivandrum museum police suspect accused also went to kuruvankonam same day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented