സ്ത്രീയെ ഉപദ്രവിച്ച കേസ്: പ്രതിയുടെ വീട് വളഞ്ഞ് പോലീസ്, ഓടിളക്കി ഇറങ്ങിയോടി, പിടിവീണു


രാജേഷ്

അഞ്ചല്‍: ജോലികഴിഞ്ഞ് വീട്ടിലേക്കു പോയ സ്ത്രീയെ രാത്രിയില്‍ ഉപദ്രവിച്ചയാളെ ഏരൂര്‍ പോലീസ് പിടികൂടി. ഏരൂര്‍ നടുക്കുന്നുംപുറം രതീഷ് മന്ദിരത്തില്‍ വിജി എന്നറിയപ്പെടുന്ന രാജേഷിനെ(35)യാണ് ഏരൂര്‍ എസ്.ഐ. ശരലാലും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കോഴഞ്ചേരിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

ഏപ്രില്‍ 22-ന് രാത്രി എട്ടുമണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്കു പോയ സ്ത്രീയെ തെക്കേവയല്‍ എന്ന സ്ഥലത്ത് ആളൊഴിഞ്ഞ ഭാഗത്തുവെച്ച് ഉപദ്രവിച്ചതിനുശേഷം ഇയാള്‍ ഒളിവില്‍ പോയി. രണ്ടുമാസമായി പോലീസ് പ്രതിയെ അന്വേഷിച്ചുവരികയായിരുന്നു. കോഴഞ്ചേരിയില്‍ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി പ്രതി താമസിച്ചിരുന്ന വീടു വളഞ്ഞു. പ്രതി വീടിന്റെ മേല്‍ക്കൂരയിലെ ഓടിളക്കി റബ്ബര്‍ തോട്ടത്തിലേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മല്‍പ്പിടിത്തത്തിലൂടെ പോലീസ് പിടികൂടുകയായിരുന്നു.

ഗ്രേഡ് എസ്.ഐ. നിസാറുദ്ദീന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, അരുണ്‍കുമാര്‍, തുഷാന്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഏരൂര്‍ എസ്.എച്ച്.ഒ. എം.ജി.വിനോദിന്റെ നിര്‍ദേശാനുസരണമായിരുന്നു അറസ്റ്റ്. മല്‍പ്പിടിത്തത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍കുമാറിന്റെ കാലിനു പരിക്കേറ്റു. ഭാര്യയെ ആക്രമിച്ചതിന് ഇയാള്‍ക്കെതിരേ മറ്റൊരു കേസും നിലവിലുണ്ട്.

ഗുണ്ടാനിയമപ്രകാരം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിക്ക് ഒളിവില്‍ താമസിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതിന് ഇയാളുടെ സഹായിയായ നടക്കുന്നുംപുറം എ.എസ്.ഭവനില്‍ അജികുമാറിനെ(47)യും അറസ്റ്റ് ചെയ്തു.


Content Highlights: attack against woman accused arrested after several days

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented