അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ ആക്രമിച്ച് വിലങ്ങുമായി കടന്നു; മിന്നല്‍ ഫൈസല്‍ പിടിയില്‍


പരിക്കേറ്റ പോലീസുകാർ(ഇടത്ത്) രക്ഷപ്പെട്ട മിന്നൽ ഫൈസൽ(വലത്ത്)

തിരുവനന്തപുരം: പോലീസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെട്ട ക്രിമിനല്‍ കേസ് പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായി. ചിറയന്‍കീഴ് മുട്ടപ്പലം സ്വദേശി മിന്നല്‍ ഫൈസലിനെയാണ് ആറ്റിങ്ങല്‍ പോലീസ് പിടികൂടിയത്.

ആറ്റിങ്ങല്‍ ഊരുപൊയ്കയില്‍വെച്ച് അറസ്റ്റ് ചെയ്യാനെത്തിയ രണ്ട് പോലീസുകാരെയാണ് മിന്നല്‍ ഫൈസല്‍ ആക്രമിച്ചത്. ചിറയിന്‍കീഴ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍കുമാര്‍, ലുഖ്മാന്‍ എന്നിവരാണ് ഫൈസലിനെ പിടികൂടാനായി എത്തിയത്. എന്നാല്‍ പിടികൂടി ഒരു കൈയില്‍ വിലങ്ങുവെച്ചതിന് പിന്നാലെ ഇയാള്‍ പോലീസുകാരെ ആക്രമിച്ച് വിലങ്ങുമായി കടന്നുകളയുകയായിരുന്നു.



ഒരു കൈയില്‍ വിലങ്ങുവെയ്ക്കുന്നതിനിടെ മറുകൈ കൊണ്ട് ആയുധവും കല്ലും ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയത്. അരുണ്‍കുമാറിന് തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. പിടിവലിക്കിടെ ലുഖ്മാനും നിസാരപരിക്കേറ്റിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ ഫൈസലിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് അവനവഞ്ചേരിയില്‍വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. ഫൈസലിനെതിരേ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ജി. ബിനുവിന്റെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ 20 ഓളം പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

Content Highlights: attack against two police officers in attingal thiruvananthapuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman
INTERVIEW

4 min

'ആ സെറ്റിലെ പന്തിയിൽ എനിക്കിരുവശവും ഇരുന്നവർക്ക് ഭക്ഷണം വിളമ്പി, എനിക്ക് മാത്രം വിളമ്പിയില്ല'

Dec 3, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022

Most Commented