മർദനത്തിന്റെ സിസിടിവി ദൃശ്യം | Screengrab: Mathrubhumi News
കണ്ണൂര്‍: കണ്ണൂരില്‍ ക്ഷേത്ര ജീവനക്കാരന് നേരേ ആക്രമണം. താഴെചൊവ്വ കീഴ്ത്തളി ഉമാമഹേശ്വര ക്ഷേത്രത്തിലെ ജീവനക്കാരന് പെരളിശ്ശേരി അമ്പലനട സ്വദേശി ഷിബിനെയാണ് ക്ഷേത്രത്തിലെ ഓഫീസില്‍ കയറി ഒരുസംഘം ആക്രമിച്ചത്. മറ്റൊരു ജീവനക്കാരനായ ശ്രീജിത്തിനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ ഭരണം സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ വിഷയത്തില്‍ കോടതിയില്‍ കേസും നടക്കുന്നുണ്ട്. ഭരണസമിതിയില്‍ ആര്.എസ്.എസുകാരും സി.പി.എമ്മുകാരും ഉണ്ട്. ഇവരില്‍ ആര്‍ക്കാണ് മേധാവിത്വം എന്നതുസംബന്ധിച്ചാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞദിവസത്തെ ആക്രമണമെന്നാണ് വിവരം. മര്‍ദനമേറ്റ ഷിബിന്‍ ഡി.വൈ.എഫ്.ഐ. പ്രവര്ത്തകന് കൂടിയാണ്.
ആര്.എസ്.എസ്. പ്രവര്‍ത്തകരാണ് ഷിബിനെ ആക്രമിച്ചതെന്നാണ് സി.പി.എമ്മിന്റെ ആരോപണം. അതേസമയം, ആര്.എസ്.എസ്. നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിന്റെ ഭരണം പിടിച്ചടക്കാന്‍ സി.പി.എം. ശ്രമിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചതെന്നും ചില ക്ഷേത്രഭാരവാഹികളും ആരോപിച്ചു. സംഭവത്തില്‍ ആറുപേര്‍ക്കെതിരേ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: attack against temple staff in kannur
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..