മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ച കേസ്; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കീഴടങ്ങി


ആശുപത്രി നിയമപ്രകാരമുള്ള കേസായതിനാല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സാധ്യത കുറവാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യം

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ കിഴടങ്ങി. ഡി.വൈ.എഫ്.ഐ നേതാവ് അരുണ്‍ ഉള്‍പ്പടെയുള്ള അറ്പ്രതികളാണ് നടക്കാവ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ആശുപത്രി നിയമപ്രകാരമുള്ള കേസായതിനാല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സാധ്യത കുറവാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ഇതിനിടെ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മര്‍ദനമേറ്റ സുരക്ഷാ ജീവനക്കാരന്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി.

ഓഗസ്റ്റ് 31-ന് ആണ് മെഡിക്കല്‍ കോളേജ് സൂരക്ഷാ ജീവനക്കാരനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണമെന്നാവശ്യപ്പെട്ട് രാവിലെ എത്തിയ ദമ്പതികളെ ജീവനനക്കാര്‍ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകന്‍ പി.ഷംസുദ്ദീനും മര്‍ദനമേറ്റിരുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗയടക്കമുള്ളവരാണ് കേസില്‍ പ്രതികള്‍.

ഡി.വൈ.എഫ്.ഐ. സംസ്ഥാനകമ്മിറ്റിയംഗവും ജില്ലാ ജോയന്റ് സെക്രട്ടറിയുമായ കെ. അരുണ്‍, കെ.എം. രാജേഷ്, അശ്വിന്‍, സജിന്‍, നികില്‍ സോമന്‍, ജിതിന്‍ലാല്‍, മുഹമ്മദ് ബഷീര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

കൊലപാതകശ്രമം(308)കൂടി എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ബുധനാഴ്ച രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ 341 (അന്യായമായി തടഞ്ഞുവെക്കല്‍), 323 (ബോധപൂര്‍വം പരിക്കേല്‍പ്പിക്കല്‍), 332 (പൊതുസേവകനെ ആക്രമിക്കല്‍), 143, 147, 149 (അക്രമം നടത്തല്‍, അന്യായമായ സംഘംചേരല്‍) എന്നീ വകുപ്പുകളും ആരോഗ്യമേഖലയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്കുനേരെയുള്ള ആക്രമണം തടയല്‍ നിയമം 2012-ലെ 3, 4 വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിരുന്നത്. സുരക്ഷാജീവനക്കാരന്‍ ദിനേശന്റെ പരാതിയിലാണ് കേസെടുത്തത്.

Content Highlights: Attack against security guards in kozhikode medical college case against dyfi leader


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented