മെഡി. കോളേജിലെ മര്‍ദനം: DYFI നേതാവിനെ ഒന്നാംപ്രതിയാക്കി കേസ്, വധശ്രമം അടക്കം ചുമത്തി


ആക്രമണത്തിന്റെ സിസിടിവി ദൃശ്യം

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാരെ മര്‍ദിച്ച കേസില്‍ ഡി.വൈ.എഫ്.ഐ. സംസ്ഥാനകമ്മിറ്റിയംഗവും ജില്ലാ ജോയന്റ് സെക്രട്ടറിയുമായ കെ. അരുണിനെ ഒന്നാംപ്രതിയാക്കി മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. കെ.എം. രാജേഷ്, അശ്വിന്‍, സജിന്‍, നികില്‍ സോമന്‍, ജിതിന്‍ലാല്‍, മുഹമ്മദ് ബഷീര്‍ എന്നിവരാണ് മറ്റു പ്രതികള്‍.

കൊലപാതകശ്രമം(308)കൂടി എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ബുധനാഴ്ച രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ 341 (അന്യായമായി തടഞ്ഞുവെക്കല്‍), 323 (ബോധപൂര്‍വം പരിക്കേല്‍പ്പിക്കല്‍), 332 (പൊതുസേവകനെ ആക്രമിക്കല്‍), 143, 147, 149 (അക്രമം നടത്തല്‍, അന്യായമായ സംഘംചേരല്‍) എന്നീ വകുപ്പുകളും ആരോഗ്യമേഖലയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്കുനേരെയുള്ള ആക്രമണം തടയല്‍ നിയമം 2012-ലെ 3, 4 വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിരുന്നത്. സുരക്ഷാജീവനക്കാരന്‍ ദിനേശന്റെ പരാതിയിലാണ് കേസെടുത്തത്.

അതിനിടെ കെ. അരുണ്‍ അടക്കം ഏഴ് പ്രതികളും ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കി. ജാമ്യം ലഭിക്കുന്നതുവരെ പ്രതികളെ പിടിക്കാതെ പോലീസ് ഒത്തുകളിക്കുന്നുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ പോലീസ് ഒരു ശ്രമവും നടത്തുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നതോടെ വെള്ളിയാഴ്ച പ്രതികളുടെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.

സുരക്ഷാജീവനക്കാര്‍ നല്‍കിയ പരാതിയില്‍ കണ്ടാലറിയാവുന്ന 16 പേര്‍ക്കെതിരേ കേസെടുത്തിരുന്നു. കൈയേറ്റം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ സുരക്ഷാജീവനക്കാരന്‍ ദിനേശന്റെപേരിലും മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമം, മര്‍ദിക്കല്‍, തടഞ്ഞുവെക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

എന്നാല്‍ ദിനേശന്‍ എന്തെങ്കിലും അതിക്രമം കാണിച്ചതായി സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണുന്നില്ല. വസ്തുതാവിരുദ്ധമായാണ് ദിനേശന്റെപേരില്‍ കേസെടുത്തതെന്ന് ദൃശ്യങ്ങള്‍തന്നെ തെളിവാണെന്ന് സുരക്ഷാജീവനക്കാര്‍ പറഞ്ഞു.

സുരക്ഷാ ജീവനക്കാരന്‍ സ്വകാര്യ അന്യായം നല്‍കി

ഗുരുതരമായി പരിക്കേറ്റ ദിനേശന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച ലഭിച്ച സ്‌കാനിങ് റിപ്പോര്‍ട്ടില്‍ വാരിയെല്ല് ഒടിഞ്ഞതായി വ്യക്തമായി. ചവിട്ടേറ്റ് ദേഹമാസകലം നീരുവന്നിട്ടുണ്ട്. മര്‍ദനത്തില്‍ പരിക്കേറ്റ സുരക്ഷാജീവനക്കാരനായ ശ്രീലേഷിന്റെ നട്ടെല്ലിന് ഒടിവുണ്ടെന്നാണ് ശനിയാഴ്ച ലഭിച്ച എക്‌സ്റേ റിപ്പോര്‍ട്ട്. അതേസമയം പരിക്കേറ്റ ദളിത് വിഭാഗത്തില്‍പ്പെട്ട രവീന്ദ്ര പണിക്കര്‍ സ്വകാര്യ അന്യായം ഫയല്‍ചെയ്തിട്ടുണ്ട്.

അരുണിനെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ. നേതൃത്വം

മെഡിക്കല്‍ കോളേജില്‍ നടന്ന സംഭവം സംഘടനാതലത്തില്‍ പ്രതികരിക്കേണ്ട വിഷയമല്ലെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി. വസീഫ്. വ്യക്തിപരമായ സംഭവമാണ്. അരുണ്‍ ക്രിമിനലൊന്നുമല്ല. സുരക്ഷാജീവനക്കാരന്‍ യുവതിയുടെ കൈക്ക് കയറിപ്പിടിച്ചിട്ടുണ്ടെന്ന പരാതിയുണ്ട്. അതിന്റെ പ്രതികരണമെന്ന നിലയിലാണ് തുടര്‍ന്നുള്ള സംഭവമുണ്ടായതെന്നും വസീഫ് പറഞ്ഞു.

ആശുപത്രിയുടെ താളംതെറ്റുമെന്ന് സര്‍ജന്റിന്റെ റിപ്പോര്‍ട്ട്

സുരക്ഷാജീവനക്കാര്‍ സംസ്ഥാനത്തൊട്ടാകെ പണിമുടക്കാനുള്ള തീരുമാനമുണ്ടെന്നും ഇത് ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റാനിടയാക്കുമെന്നുമുള്ള ആശുപത്രി സര്‍ജന്റ് സൂപ്രണ്ടിന് റിപ്പോര്‍ട്ട് നല്‍കി. ഇത് ആരോഗ്യവകുപ്പിന് കൈമാറും.

അക്രമം സംബന്ധിച്ച് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആശുപത്രി സൂപ്രണ്ടില്‍നിന്ന് റിപ്പോര്‍ട്ട് തേടി. പാസില്ലാത്തതിനാല്‍ ആശുപത്രി സൂപ്രണ്ടിനെ കാണാന്‍ അകത്തേക്ക് കടത്തിവിടാനാകില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളിലാണ് സുരക്ഷാ ജീവനക്കാര്‍ക്ക് മര്‍ദനമേറ്റത്.

Content Highlights: attack against security guards in kozhikode medical college case against dyfi leader


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented