മേപ്പാടി പോളിയിലെ വിദ്യാര്‍ഥിക്ക് മര്‍ദനം, റിമാന്‍ഡിലുള്ള KSU പ്രവര്‍ത്തകരുടെ ബൈക്കുകള്‍ കത്തിച്ചു


പരിക്കേറ്റ അഭിനവ്

കോഴിക്കോട്: വയനാട് മേപ്പാടി പോളിടെക്‌നിക്ക് കോളേജിലെ വിദ്യാര്‍ഥിക്ക് നേരേ ആക്രമണം. പേരാമ്പ്ര സ്വദേശി അഭിനവിനെയാണ് തിങ്കളാഴ്ച രാത്രി മര്‍ദിച്ചത്. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ അഭിനവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

എസ്.എഫ്.ഐ. പ്രവര്‍ത്തകരാണെന്ന് പറഞ്ഞാണ് എട്ടംഗസംഘം തന്നെ മര്‍ദിച്ചതെന്നാണ് അഭിനവിന്റെ ആരോപണം. രാത്രി 8.15-ഓടെ ബൈക്കുകളിലെത്തിയ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഫുട്‌ബോള്‍ മത്സരം കാണാനായി വീടിന് പുറത്തിറങ്ങിയപ്പോള്‍ ഒരുകാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഇവര്‍ അടുത്തുവന്നു. ഉപദ്രവിക്കരുതെന്ന് പറഞ്ഞപ്പോള്‍ ഇല്ലെന്ന് പറഞ്ഞ് തോളില്‍ കൈയിട്ടു. പിന്നാലെ തലയ്ക്കടിച്ചു. പിന്നീട് ക്രൂരമായി ആക്രമിച്ചു. മര്‍ദനമേറ്റ് താന്‍ അവശനായതോടെയാണ് ഇവര്‍ തിരികെപോയതെന്നും അഭിനവ് പറഞ്ഞു.

ആണി അടിച്ച പലക ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. എസ്.എഫ്.ഐ.ക്കാരാണ് ഞങ്ങളോട് കളിക്കേണ്ട എന്നാണ് അവര്‍ പറഞ്ഞിരുന്നത്. രണ്ടുദിവസം മുമ്പ് വീട്ടിലെത്തിയും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. മേപ്പാടി കോളേജില്‍ എസ്.എഫ്.ഐ. വനിതാനേതാവിനെതിരേ ആക്രമണം നടന്നപ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും അഭിനവ് പറഞ്ഞു.

അതിനിടെ, മേപ്പാടി സംഘര്‍ഷത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് കെ.എസ്.യു പ്രവര്‍ത്തകരുടെ ബൈക്കുകള്‍ കത്തിച്ചനിലയില്‍ കണ്ടെത്തി. വടകര വൈക്കിലേശ്ശരി സ്വദേശി അതുല്‍,ഏറാമല സ്വദേശി കിരണ്‍രാജ് എന്നിവരുടെ ബൈക്കുകളാണ് തീവെച്ച് നശിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.

Also Read

'ലഹരി ഉപയോഗത്തിനെതിരേ നിലപാട് സ്വീകരിച്ചു, ...

മേപ്പാടി സംഘർഷം: വിദ്യാർഥികൾ താമസിച്ച വീടുകളിൽ ...

കഴിഞ്ഞ വെള്ളിയാഴ്ച മേപ്പാടി പോളിടെക്‌നിക്ക് കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പിനെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കും എസ്.എഫ്.ഐ. നേതാവ് അപര്‍ണ ഗൗരിക്കും പരിക്കേറ്റിരുന്നു. അപര്‍ണയെ വളഞ്ഞിട്ട് മര്‍ദിച്ച കെ.എസ്.യു-എം.എസ്.എഫ്. പ്രവര്‍ത്തകര്‍ക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നാണ് എസ്.എഫ്.ഐ.യുടെ ആരോപണം. ഇവരുടെ ലഹരി ഉപയോഗത്തിനെതിരേ നിലപാട് സ്വീകരിച്ചതിനാണ് തന്നെ മര്‍ദിച്ചതെന്ന് പരിക്കേറ്റ എസ്.എഫ്.ഐ നേതാവ് അപര്‍ണ ഗൗരിയും പ്രതികരിച്ചിരുന്നു.

മേപ്പാടിയിലെ അക്രമത്തിനു പകരം ചോദിക്കുമെന്നും വനിതാ നേതാവിനെ ആക്രമിച്ചവരെ ജയില്‍ മുറ്റം മുതല്‍ നാദാപുരം വരെ ഓടിച്ചിട്ട് അടിക്കുമെന്നും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പേരാമ്പ്രയില്‍ വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റതും കെ.എസ്.യു. പ്രവര്‍ത്തകരുടെ ബൈക്ക് കത്തിച്ചതും.

Content Highlights: attack against meppadi polytechnic college student in perambra kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented