Screengrab: Mathrubhumi News
പത്തനംതിട്ട: പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താലിനിടെ പന്തളത്ത് കെ.എസ്.ആര്‍.ടി.സി. ബസിന് നേരേ കല്ലെറിഞ്ഞയാള്‍ പിടിയില്‍. ഹരിപ്പാട് ചെറുതല സ്വദേശിയും പന്തളം മങ്ങാട് താമസക്കാരനുമായ സനോജിനെയാണ് പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
ഹര്‍ത്താല്‍ദിനത്തില്‍ രാവിലെ 6.40-ഓടെയാണ് പന്തളത്തുനിന്ന് പെരുമണ്ണിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി. ബസിന് നേരേ കല്ലേറുണ്ടായത്. ആക്രമണത്തില്‍ ബസ് ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റിരുന്നു. സ്‌കൂട്ടറിലെത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞതെന്നായിരുന്നു ജീവനക്കാരുടെ മൊഴി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു പ്രതിയെ പിടികൂടിയത്.
പിടിയിലായ സനോജാണ് സ്‌കൂട്ടറിന്റെ പിന്‍സീറ്റിലിരുന്ന് ബസിന് നേരേ കല്ലെറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. കേസില്‍ സ്‌കൂട്ടര്‍ ഓടിച്ചയാളെയും പിടികൂടാനുണ്ട്. പിടിയിലായ പ്രതിയില്‍നിന്ന് ഇയാളെക്കുറിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
Content Highlights: attack against ksrtc bus on popular front harthal day one accused arrested in pandalam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..