ബസ് തടഞ്ഞ് ലഹരിസംഘത്തിന്റെ വിളയാട്ടം; KSRTC ജീവനക്കാരെ ആക്രമിച്ചു, തോട്ടില്‍ തള്ളിയിട്ടു


മർദനത്തിന്റെ ദൃശ്യങ്ങൾ | Screengrab: Mathrubhumi News

തിരുവനന്തപുരം: വെള്ളനാട്ട് കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞുനിര്‍ത്തി ജീവനക്കാരെ ആക്രമിച്ചു. ലഹരിവില്‍പ്പന സംഘത്തില്‍ ഉള്‍പ്പെട്ട യുവാക്കളാണ് ആക്രമണം നടത്തിയത്. ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും കണ്ടക്ടറെയും വലിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച വൈകീട്ട് വെള്ളനാട് മയിലാടിയിലായിരുന്നു സംഭവം. വീതി കുറഞ്ഞ റോഡിലൂടെ ബസ് പോകുന്നതിനിടെ ആറംഗസംഘം രണ്ട് ബൈക്കുകളിലായി പിറകില്‍ വന്നിരുന്നു. ഇവര്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സൈഡ് നല്‍കിയെങ്കിലും യുവാക്കള്‍ ഡ്രൈവര്‍ക്ക് നേരേ അസഭ്യം പറഞ്ഞു. പിന്നാലെ ബസിന്റെ ബോഡിയില്‍ ഇടിക്കുകയും ബസിന് കുറുകെ ബൈക്ക് നിര്‍ത്തി അക്രമം അഴിച്ചുവിടുകയുമായിരുന്നു.

ഡ്രൈവറെയാണ് ആദ്യം ബസില്‍നിന്ന് വലിച്ചിറക്കി മര്‍ദിച്ചത്. ഇത് കണ്ട് തടയാനെത്തിയ കണ്ടക്ടറെയും ആക്രമിച്ചു. മര്‍ദനത്തിനൊടുവില്‍ കണ്ടക്ടറെ സമീപത്തെ തോട്ടിലേക്ക് തള്ളിയിടുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തിയതോടെ സംഘത്തിലുണ്ടായിരുന്ന നാലുപേര്‍ രക്ഷപ്പെട്ടു. രണ്ടുപേരെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

പിടിയിലായ യുവാക്കള്‍ ലഹരിവില്‍പ്പന സംഘത്തില്‍പ്പെട്ടവരാണെന്നാണ് നാട്ടുകാരുടെ ആരോപണം. രക്ഷപ്പെടുന്നതിനിടെ യുവാക്കളില്‍ ചിലര്‍ കൈയിലുണ്ടായിരുന്ന ബാഗ് സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ഈ ബാഗില്‍നിന്ന് സിറിഞ്ചുകളും നോട്ടുകെട്ടുകളും കണ്ടെടുത്തതായും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ പരിക്കേറ്റ ബസ് ഡ്രൈവറും കണ്ടക്ടറും ചികിത്സയിലാണ്. കേസിലെ മറ്റുപ്രതികള്‍ക്കായി പോലീസും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Content Highlights: attack against ksrtc bus driver and conductor in vellanadu trivandrum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


chintha jerome jayarajan

2 min

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? യുവനേതാവിനെ തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കണ്ട- ഇ.പി

Jan 30, 2023

Most Commented