ആക്രമണത്തിൽ പരിക്കേറ്റ എസ്.ഐ. അഭിഷേക്, അറസ്റ്റിലായ പ്രതികൾ
കോഴിക്കോട്: നഗരത്തില്‍ വാഹന പരിശോധനയ്ക്കിടെ എസ്.ഐ.യെയും ഡ്രൈവറെയും ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. കോട്ടപ്പറമ്പ് സ്വദേശി വിപിന്‍ പത്മനാഭന്, പുതിയാപ്പ സ്വദേശി ശിഹാബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കസബ എസ്.ഐ. അഭിഷേക്, ഡ്രൈവര്‍ സക്കറിയ എന്നിവര്‍ക്ക് നേരേയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ പാളയത്തുവെച്ചായിരുന്നു സംഭവം. പ്രതികള്‍ ഡ്രൈവറെ പിടിച്ചുതള്ളുകയും എസ്.ഐ.യുടെ കൈ പിടിച്ച് തിരിക്കുകയുമായിരുന്നു. പിന്നീട് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതികളെ കീഴടക്കിയത്.
മദ്യലഹരിയിലാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. സ്റ്റേഷനിലെത്തിച്ച ശേഷവും ഇവര്‍ പരാക്രമം കാണിച്ചതിനാല്‍ ഏറെ വൈകിയാണ് പ്രതികളുടെ വൈദ്യപരിശോധന നടത്താനായത്. കൈയ്ക്ക് പരിക്കേറ്റ എസ്.ഐ.യും ഡ്രൈവറും ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ പരിക്ക് ഗുരുതരമല്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..