പെണ്‍കുട്ടിയെ ശല്യംചെയ്തത് ചോദ്യംചെയ്ത പകയില്‍ വീടിന് നേരേ പടക്കമേറ്; സഹോദരന് ക്രൂരമര്‍ദനം


ഷംസാദ്, ആദർശ്, അജിത്ത്

മണ്ണുത്തി(തൃശ്ശൂര്‍): സഹോദരിയെ ശല്യംചെയ്തത് ചോദ്യംചെയ്ത പകയില്‍ പെണ്‍കുട്ടിയുടെ വീടിനുനേരെ പടക്കമെറിഞ്ഞ് സഹോദരനെ ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ മൂന്നുപേരെ മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു. വെള്ളാനിക്കര സ്വദേശികളായ പത്താനിവീട്ടില്‍ ഷംസാദ് (22), കല്ലറമോളിന്‍ ആദര്‍ശ് (24), പടത്തിപ്പറമ്പില്‍ അജിത്ത് (30) എന്നിവരാണ് പിടിയിലായത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് പ്രതിയായ ഷംസാദ് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. ഇത് പെണ്‍കുട്ടിയുടെ സഹോദരന്‍ ചോദ്യംചെയ്തതിലുള്ള പകയാണ് ആക്രമണത്തിന് കാരണം.

വ്യാഴാഴ്ച രാത്രി 10.30-ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതികള്‍ ആദ്യം പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം സഹോദരനെ വീട്ടില്‍നിന്ന് ഇറക്കി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബം മണ്ണുത്തി പോലീസില്‍ പരാതി നല്‍കി.

മണ്ണുത്തി എസ്.എച്ച്.ഒ. എസ്. ഷുക്കൂര്‍, എസ്.ഐ.മാരായ കെ. പ്രദീപ്കുമാര്‍, എസ്. ജയന്‍, സി.പി.ഒ.മാരായ പദ്മകുമാര്‍, സാംസണ്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Content Highlights: attack against girl's home in thrissur three arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented