നാലുവയസ്സുകാരന് മര്‍ദനം, ഗ്യാസ് സ്റ്റൗവില്‍വെച്ച് പൊള്ളലേല്‍പ്പിച്ചു, അമ്മയും സുഹൃത്തും പിടിയില്‍


Screengrab: Mathrubhumi News

പാലക്കാട്: അട്ടപ്പാടിയില്‍ നാലുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച അമ്മയും അമ്മയുടെ സുഹൃത്തും അറസ്റ്റില്‍. അട്ടപ്പാടി സ്വദേശിനിയായ യുവതിയും ഇവരുടെ സുഹൃത്തായ ഉണ്ണികൃഷ്ണന്‍ എന്നയാളുമാണ് അറസ്റ്റിലായത്. കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് പോലീസ് ഇരുവരെയും പിടികൂടിയത്.

നാലുവയസ്സുകാരനെ അമ്മയും ഉണ്ണികൃഷ്ണനും നിരന്തരം മര്‍ദിച്ചിരുന്നതായാണ് പരാതി. കുഞ്ഞിന്റെ കാല്‍പ്പാദം ഗ്യാസ് സ്റ്റൗവില്‍വെച്ച് പൊള്ളലേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഉണ്ണികൃഷ്ണന്‍ കുഞ്ഞിനെ ഇലക്ട്രിക് വയര്‍ കൊണ്ട് മാരകമായി അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

അമ്മയുടെയും സുഹൃത്തിന്റെയും ഉപദ്രവം തുടര്‍ന്നതോടെ യുവതിയുടെ അച്ഛനാണ് കുഞ്ഞിനെ വീട്ടില്‍നിന്ന് രക്ഷിച്ച് കുഞ്ഞിന്റെ പിതാവിനെ ഏല്‍പ്പിച്ചത്. തുടര്‍ന്ന് കുട്ടിയെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.


Content Highlights: attack against four year old boy in attappadi mother and her friend arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented