ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു, തീകൊളുത്തി; വൃദ്ധദമ്പതിമാര്‍ക്ക് നേരേ ആക്രമണം, ഭര്‍ത്താവ് മരിച്ചു


Screengrab: Mathrubhumi News

തിരുവനന്തപുരം: കിളിമാനൂരില്‍ വൃദ്ധദമ്പതിമാരെ വീട്ടില്‍ കയറി തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു. പള്ളിക്കല്‍ മടവൂര്‍ കൊച്ചാലുംമൂട് കാര്‍ത്തികയില്‍ പ്രഭാകരക്കുറുപ്പാണ്(70) മരിച്ചത്. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ ഭാര്യ കുമാരിയ്ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമം നടത്തിയ പനപ്പാംകുന്ന് സ്വദേശി ശശിധരന്‍ നായരെയും പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പ്രഭാകരക്കുറുപ്പിന്റെ വീട്ടിലെത്തിയ ശശിധരന്‍ നായര്‍ ദമ്പതിമാരെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് ഇരുവരെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയെന്നുമാണ് വിവരം. ആക്രമണത്തിനിടെ ശശിധരന്‍ നായര്‍ക്കും പൊള്ളലേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രഭാകരക്കുറുപ്പിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ശശിധരന്‍ നായരുടെ മകനെ പ്രഭാകരക്കുറുപ്പ് നേരത്തെ ഗള്‍ഫില്‍ കൊണ്ടുപോയിരുന്നു. എന്നാല്‍ ഗള്‍ഫില്‍വെച്ച് മകന്‍ ജീവനൊടുക്കി. ഈ സംഭവത്തെത്തുടര്‍ന്ന് ഇരുകുടുംബങ്ങള്‍ക്കും ഇടയില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായാണ് വിവരം. ഈ തര്‍ക്കമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നും പോലീസ് കരുതുന്നു.


Content Highlights: attack against elderly couple in kilimanoor trivandrum husband dies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented