അമൽ ബാബു, അഖിൽ ജോസഫ്
ഏറ്റുമാനൂര്‍(കോട്ടയം) : ടിഷ്യു പേപ്പര്‍ തീര്‍ന്നുപോയെന്ന് പറഞ്ഞ ബജിക്കടയിലെ തൊഴിലാളിയെ ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചകേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റുചെയ്തു. അതിരമ്പുഴ നാല്‍പ്പാത്തിമല മൂലയില്‍ അമല്‍ ബാബു (ശംഭു-25), അതിരമ്പുഴ നാല്‍പ്പത്തിമല പള്ളിപ്പറമ്പില്‍ അഖില്‍ ജോസഫ് (അപ്പു-28) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി ഒന്നിന് അതിരമ്പുഴപള്ളിപ്പെരുന്നാളിന്റെ ഗാനമേള നടക്കുന്നതിനിടെ ഇവര്‍ കടയിലെത്തി ബജി കഴിച്ചശേഷം ടിഷ്യു പേപ്പര്‍ ചോദിച്ചു. പേപ്പര്‍ തീര്‍ന്നുപോയെന്ന് കടയിലെ ജീവനക്കാരന്‍ പറഞ്ഞതിലുള്ള വിരോധംമൂലം സംഘം ചേര്‍ന്ന് ഇയാളെ ചീത്തവിളിച്ച് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ഒളിവില്‍ പോയി. പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇരുവരെയും പിടികൂടുകയായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ. പ്രസാദ് അബ്രഹാം വര്‍ഗീസ്, എസ്.ഐ. കെ.കെ.പ്രശോഭ്, എസ്.ഐ. സിനോയ് മോന്‍ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Content Highlights: attack against baji shop employee in ettumanoor kottayam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..