കതകുപൊളിച്ച് അങ്കണവാടിയില്‍ കയറിയ 'കള്ളന്‍' കഞ്ഞിയും ഓംലറ്റും വെച്ചുകഴിച്ചു; സാധനങ്ങള്‍ തകര്‍ത്തു


കഞ്ഞിവെച്ച 'കള്ളൻ'... താവക്കര വെസ്റ്റ് അങ്കണവാടിയിൽ വെള്ളിയാഴ്ച രാത്രി കതകും ജനലും പൊളിച്ച് അകത്തുകയറിയ സമൂഹവിരുദ്ധൻ ഭക്ഷണംകഴിച്ച പാത്രങ്ങൾ കുട്ടികളുടെ കളിക്കോപ്പുകൾക്ക് മുകളിൽവെച്ചനിലയിൽ. അകത്ത് കടക്കാനുള്ള ശ്രമത്തിനിടെ തകർത്ത ജനൽ കമ്പികളും കാണാം

കണ്ണൂര്‍: താവക്കര വെസ്റ്റ് അങ്കണവാടിക്കുനേരേ സമൂഹവിരുദ്ധന്‍ അക്രമം നടത്തി സാധന സാമഗ്രികള്‍ നശിപ്പിച്ചു. പൂട്ട് പൊളിച്ച് വാതില്‍ തുറന്ന് അകത്തുകയറിയായിരുന്നു അക്രമം. ജനല്‍ ചില്ല് തകര്‍ക്കുകയും കമ്പികള്‍ വളച്ച് പൊട്ടിക്കുകയുംചെയ്തിട്ടുണ്ട്. അങ്കണവാടിയുടെ അകത്തേക്ക് കയറുന്ന പടവുകളില്‍ പതിച്ച ടൈലുകള്‍ ചെങ്കല്ല് ഉപയോഗിച്ച് കുത്തിപ്പൊളിച്ചനിലയിലാണ്.

അകത്തുകയറിയ അക്രമി ആഹാരസാധനങ്ങള്‍ എടുത്ത് കഞ്ഞിയും ഓംലറ്റും ഉണ്ടാക്കിക്കഴിക്കുകയുംചെയ്തു. ഈ അങ്കണവാടിക്കുനേരേ ഇത് മൂന്നാംതവണയാണ് അക്രമം നടക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 12-നും ഒക്ടോബര്‍ ആറിനും അക്രമം നടന്നിരുന്നു. ആദ്യ രണ്ടുതവണയും അകത്തുകയറിയ 'കള്ളന്‍' കഞ്ഞിവെച്ച് കഴിക്കുക മാത്രമാണ് ചെയ്തത്. ഇത്തവണയാണ് വ്യാപകമായ അക്രമം നടത്തിയത്.



അങ്കണവാടിക്കുനേരേയുണ്ടായ അക്രമത്തില്‍ വ്യാപക പ്രതിഷേധം നാട്ടുകാരില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. കണ്ണൂര്‍ സിറ്റി എസ്.ഐ. ബോസ് കൊച്ചുമലയിലിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

പഴയ അറവുശാല കെട്ടിടത്തിന്റെ ഒരു ഭാഗമാണ് അങ്കണവാടിയായി പ്രവര്‍ത്തിക്കുന്നത്. ഫൈബര്‍ ഷീറ്റുകൊണ്ടുള്ള സീലിങ് പൊളിച്ചാല്‍ അങ്കണവാടി മുറിയില്‍നിന്ന് പുറത്തുകടക്കാം. രണ്ടുവട്ടം സമൂഹവിരുദ്ധര്‍ അകത്തുകടന്നതിനാല്‍ അങ്കണവാടിയുടെ മുറികള്‍ കൂടുതല്‍ സുരക്ഷിതമാക്കുകയും ഭക്ഷണസാധനങ്ങള്‍ ഒരു മുറിയിലേക്ക് മാറ്റി മുറി പൂട്ടുകയുംചെയ്തിരുന്നു.

മുറിക്കകത്ത് കസേരകള്‍ അട്ടിവച്ച് കയറി സീലിങ് പൊളിച്ചനിലയിലാണ്. പാത്രങ്ങളും സാധനങ്ങളും മറ്റും വലിച്ചിട്ടിട്ടുണ്ട്. സമൂഹവിരുദ്ധരില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോ എന്ന് വ്യക്തമല്ല. സാധനങ്ങള്‍ ഒന്നും മോഷണംപോയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Content Highlights: attack against Anganwadi in kannur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented