ആംബുലന്‍സ് ജീവനക്കാര്‍ക്ക് നേരേ ആക്രമണം; ഡ്രൈവറെ വലിച്ചിറക്കി മര്‍ദിച്ചു, നഴ്‌സിനും മര്‍ദനം


മർദനത്തിൽ പരിക്കേറ്റ ആംബുലൻസ് ജീവനക്കാർ

കൊട്ടിയൂര്‍(കണ്ണൂര്‍): 108 ആംബുലന്‍സ് ഡ്രൈവറെയും നഴ്സിനും ക്രൂരമര്‍ദനം. കൊട്ടിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ ആംബുലന്‍സ് ജീവനക്കാരായ മട്ടന്നൂര്‍ കൊളാരിയിലെ പള്ളിപ്പാട്ട് സിറാജ് (30), കേളകത്തെ പാറാടിയില്‍ അമ്പിളി മാത്യു (32) എന്നിവരെയാണ് മദ്യപിച്ചെത്തിയ ആള്‍ മര്‍ദിച്ചത്. സാരമായി പരിക്കേറ്റ ഇരുവരെയും പേരാവൂര്‍ താലൂക്കാസ്പത്രിയിലെ പ്രാഥമികചികിത്സയ്ക്കുശേഷം ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. കുടുംബാരോഗ്യകേന്ദ്രത്തിലെത്തിയ ആള്‍ ആംബുലന്‍സില്‍ ഇരിക്കുകയായിരുന്ന സിറാജിനോട് സംസാരിക്കുന്നതിനിടെ വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. തടയാന്‍ ചെന്ന അമ്പിളിയെയും ഇയാള്‍ മര്‍ദിച്ചു. കാരണം വ്യക്തമല്ല. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍ സരുണ്‍ ഗാര്‍ഗ് കേളകം പോലീസില്‍ പരാതി നല്കി.



അറസ്റ്റ് ചെയ്യണം

പേരാവൂര്‍: ആംബുലന്‍സ് ജീവനക്കാരായ സിറാജിനെയും അമ്പിളിയെയും ക്രൂരമായി മര്‍ദിച്ചയാളെ ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്ത് ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് 108 ആംബുലന്‍സ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 108 ആംബുലന്‍സ് ജീവനക്കാര്‍ക്കെതിരേ തുടരെയുണ്ടാകുന്ന അക്രമത്തില്‍ പ്രതിഷേധിക്കുന്നുവെന്നും സംസ്ഥാന സെക്രട്ടറി എ.പി.ധനേഷ് അറിയിച്ചു.

Content Highlights: attack against ambulance employees in kottiyoor kannur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented