പതിനാറുകാരനെ പാരകൊണ്ടു തലയ്ക്കടിച്ചു; പ്രതിക്ക് ജീവപര്യന്തം തടവ്


കുട്ടിയെക്കണ്ട് ഇഷ്ടമാകാത്ത പ്രതി യാതൊരു പ്രകോപനവും ഇല്ലാതെ കുട്ടിയുടെ തല പാര ഉപയോഗിച്ച് അടിച്ചുതകര്‍ക്കുകയായിരുന്നു

പ്രതീകാത്മകചിത്രം

തിരുവനന്തപുരം: പതിനാറുകാരനെ പാര കൊണ്ടു തലയ്ക്കടിച്ച കേസിലെ പ്രതിയെ കോടതി ജീവപര്യന്തം കഠിനതടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. ചിറയിന്‍കീഴ് കൊടുമണ്‍ ആര്‍.ഡി. ഭവനില്‍ ഷൈജു എന്ന രാഹുലിനെയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റങ്ങള്‍ വിചാരണ ചെയ്യുന്ന പോക്സോ കോടതി ജഡ്ജി എം.പി.ഷിബു ശിക്ഷിച്ചത്. മുടപുരം പുത്തന്‍വിള സ്വദേശിയായ 16 കാരനെയാണ് പ്രതി തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

മുടിവെട്ടാന്‍ ശാര്‍ക്കരയുള്ള കടയില്‍ പോയ കുട്ടി കടയിലെ തിരക്കുകാരണം കടയ്ക്ക് പുറത്ത് നില്‍ക്കുകയായിരുന്നു. കുട്ടിയെക്കണ്ട് ഇഷ്ടമാകാത്ത പ്രതി യാതൊരു പ്രകോപനവും ഇല്ലാതെ കുട്ടിയുടെ തല തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്ന പാര ഉപയോഗിച്ച് അടിച്ചുതകര്‍ത്തു. തലയോട്ടി പൊട്ടി തലച്ചോര്‍ ചിതറിയ കുട്ടിയെ അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ഡോക്ടര്‍മാര്‍ ജീവന്‍ രക്ഷിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ ഒരു കൊച്ചു കുട്ടിയെ അടിച്ചുകൊല്ലാന്‍ ശ്രമിച്ച പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. പ്രതിക്കെതിരേ വധശ്രമ കുറ്റമാണ് കോടതി ചുമത്തിയത്. പ്രോസിക്യൂഷനുവേണ്ടി കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി.

Content Highlights: attack against 16 year old boy; accused sentenced for life imprisonment

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented