പണം പുറത്തുവരാതിരിക്കാന്‍ സ്‌കെയില്‍, ഉപയോക്താവ് മടങ്ങുമ്പോള്‍ മോഷണം; കൊച്ചിയില്‍ വന്‍ ATM കവര്‍ച്ച


സൗത്ത് ഇന്ത്യൻ ബാങ്ക് എ.ടി.എമ്മിൽ കൃത്രിമം കാണിച്ച് ഏഴുപേരിൽ നിന്നായി 15,000 രൂപ നഷ്ടപ്പെട്ടതായി ബാങ്ക് കളമശ്ശേരി പോലീസിൽ പരാതി നൽകി. 18, 19 തീയതികളിലാണ് സംഭവം.

സി.സി.ടി.വി. ദൃശ്യത്തിൽ നിന്ന് | Photo: Mathrubhumi News

കൊച്ചി: എറണാകുളം ജില്ലയിൽ വിവിധയിടങ്ങളിലെ എ.ടിഎമ്മുകളിൽ കൃത്രിമംകാട്ടി പണം തട്ടി. 13 എ.ടി.എമ്മുകളിൽ നിന്നും പണം നഷ്ടമായതായാണ് പ്രാഥമിക വിവരം. ഉത്തരേന്ത്യൻ സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. മെഷീനിലെ പണം വരുന്ന ഭാഗം സ്കെയിൽ പോലെയുള്ള ഉപകരണം ഉപയോഗിച്ച് ബ്ലോക്ക്‌ ചെയ്താണ് തട്ടിപ്പ് നടത്തുന്നത്.

ഇടപാടുകാരൻ കാർഡിട്ട് പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ പണം ലഭിക്കാതെ വരും. പിന്നാലെ എ.ടി.എമ്മിൽ കയറുന്ന മോഷ്ടാവ് ബ്ലോക്ക് മാറ്റി പണം എടുക്കും. വിവിധ എ.ടി.എമ്മുകളിൽ നിന്നായി 25000 രൂപ നഷ്ടമായതായാണ് പ്രാഥമിക വിവരം. കൂടുതൽ തുക നഷ്ടമായതായി സംശയിക്കുന്നുണ്ട്.

പണം നഷ്ടമായതിനെ തുടർന്ന് ഇടപാടുകാർ ബാങ്കിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബാങ്ക് അധികൃതർ പോലീസിനെ അറിയിച്ചു. കളമശ്ശേരി, തൃപ്പൂണിത്തുറ, തിരുവാങ്കുളം, വൈറ്റില, കടവന്ത്ര, ചേന്ദമംഗലം, ഇടപ്പള്ളി, ബാനർജി റോഡ് എന്നിങ്ങനെ പല സ്ഥലങ്ങളിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ട്. എ.ടി.എമ്മിൽ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.

നോർത്ത് കളമശ്ശേരിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എ.ടി.എമ്മിൽ കൃത്രിമം കാണിച്ച് ഏഴുപേരിൽ നിന്നായി 15,000 രൂപ നഷ്ടപ്പെട്ടതായി ബാങ്ക് കളമശ്ശേരി പോലീസിൽ പരാതി നൽകി. 18, 19 തീയതികളിലാണ് സംഭവം.

Content Highlights: atm fraud in kochi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented