അറ്റ്ലസ് രാമചന്ദ്രൻ | ഫയൽചിത്രം | മാതൃഭൂമി
കൊച്ചി: സാമ്പത്തികത്തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറ്റ്ലസ് ജൂവലറിയുടെ 57.45 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. അറ്റ്ലസ് ജൂവലറി പ്രൈവറ്റ് ലിമിറ്റഡ്, അറ്റ്ലസ് രാമചന്ദ്രന്‍ എന്ന എം.എം. രാമചന്ദ്രന്‍, ഇന്ദിര രാമചന്ദ്രന്‍ എന്നിവരുടെ പേരിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
ജൂവലറിക്കും ഡയറക്ടര്‍മാര്‍ക്കുമെതിരേയുള്ള 242 കോടി രൂപയുടെ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിനെത്തുടര്‍ന്നുള്ള നടപടിയില്‍ സ്വര്‍ണം, വെള്ളി, രത്‌നാഭരണങ്ങള്‍, ബാങ്ക് നിക്ഷേപങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയാണ് കണ്ടുകെട്ടിയത്.
സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃശ്ശൂര്‍ ശാഖയില്‍നിന്ന് 2013-18 കാലയളവില്‍ 242 കോടി രൂപയുടെ വായ്പ അറ്റ്ലസ് ജൂവലറി എടുത്തിരുന്നു. ഇത് വ്യാജരേഖകള്‍ ഉപയോഗിച്ചാണെന്ന് അന്വേഷണസംഘം കണ്ടെത്തി.
കേരള പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് ഇ.ഡി. അന്വേഷണം തുടങ്ങിയത്. ഈ വര്‍ഷമാദ്യം അറ്റ്ലസ് ജൂവലറിയുടെ മുംബൈ, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലെ ജൂവലറികളിലും ഓഫീസുകളിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ 26.50 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തിരുന്നു.
Content Highlights: atlas jewellery assets worth 57.45 crore rupees seized by ed


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..